"ത​നി​ച്ച​ല്ലൊ​രി​ക്ക​ലും’ പ്ര​കാ​ശ​നം ചെ​യ്തു
Wednesday, May 1, 2024 8:13 AM IST
രാ​മ​പു​രം: അ​ഭി​ലാ​ഷ് പു​ഴ​ക്കാ​ട്ടി​രി​യു​ടെ പ്ര​ഥ​മ ചെ​റു​ക​ഥ സ​മാ​ഹാ​രം "ത​നി​ച്ച​ല്ലൊ​രി​ക്ക​ലും’ സാ​ഹി​ത്യ​കാ​ര​ന്‍ പി. ​സു​രേ​ന്ദ്ര​ന്‍ പ്ര​കാ​ശ​നം ചെ​യ്തു.

അ​ഭി​ലാ​ഷ് പു​ഴ​ക്കാ​ട്ടി​രി​യു​ടെ ക​ഥ​ക​ള്‍ തീ​വ്ര​മാ​യ ജീ​വി​ത​യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളി​ല്‍ നി​ന്ന് പി​റ​വി​യെ​ടു​ത്ത​താ​ണെ​ന്നും ഭാ​ഷ കൊ​ണ്ടും ആ​ഖ്യാ​നം കൊ​ണ്ടും മ​നോ​ഹ​ര​മാ​യ ര​ച​ന​ക​ളാ​ണ് അ​ഭി​ലാ​ഷി​ന്റെ ക​ഥ​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. താ​യാ​ട്ട് മു​ഹ​മ്മ​ദി​ന് പി. ​സു​രേ​ന്ദ്ര​ന്‍ കോ​പ്പി ന​ല്‍​കി​യാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

രാ​മ​പു​രം സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ അ​സീ​സ് മൊ​മെ​ന്‍റേ ന​ല്‍​കി അ​ഭി​ലാ​ഷി​നെ ആ​ദ​രി​ച്ചു. സ​ക്കീ​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു. പു​ഴ​ക്കാ​ട്ടി​രി കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പ​ട്ടു​കു​ത്ത് ബാ​ബു, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ന്‍, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ മ​ഞ്ഞ​ളാം​കു​ഴി നാ​ണി, അ​ബൂ​ബ​ക്ക​ര്‍, ഇ. ​ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് മെം​ബ​ര്‍ അ​സ്മാ​ബി, പി.​പി. ര​ഘു​നാ​ഥ്, രാ​ജേ​ഷ് ന​ങ്ങാ​ണി​യ, കു​ഞ്ഞു​ണ്ണി മ​ഞ്ചേ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.