ബംഗ്ലാവ്കുന്നിലെ കുടിവെള്ള പദ്ധതിക്ക് ടാ​ങ്ക് നി​ര്‍​മി​ക്കാ​ന്‍ വ​നം​വ​കു​പ്പ് സ്ഥ​ലം ന​ല്‍​കുമെന്ന്
Sunday, May 5, 2024 5:32 AM IST
നി​ല​മ്പൂ​ര്‍: ച​ന്ത​ക്കു​ന്ന് ബം​ഗ്ലാ​വ്കു​ന്നി​ലെ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് പു​തി​യ ടാ​ങ്ക് നി​ര്‍​മി​ക്കാ​ന്‍ വ​നം വ​കു​പ്പ് സ്ഥ​ലം ന​ല്‍​കും. നി​ല​മ്പൂ​ര്‍ എം​എ​ല്‍​എ പി.​വി. അ​ന്‍​വ​ര്‍, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മ​ട്ടു​മ്മ​ല്‍ സ​ലീം, നി​ല​മ്പൂ​ര്‍ നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​കാ​ര്‍​ത്തി​ക്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സൈ​ജി മോ​ള്‍, സ്ക​റി​യ ക്നാം​തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ഡി​എ​ഫ്ഒ സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്.

40 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ടാ​ങ്കാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​തു ഏ​തു സ​മ​യ​വും ത​ക​രാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണ്. നി​ല​വി​ല്‍ ടാ​ങ്ക് നി​ല്‍​ക്കു​ന്ന സ്ഥ​ല​ത്തി​ന് ചേ​ര്‍​ന്നാ​ണ് വ​നം വ​കു​പ്പ് ഭൂ​മി ന​ല്‍​കു​ക​യെ​ന്ന് പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ട്ടു​മ്മ​ല്‍ സ​ലീം എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. അ​മൃ​തം പ​ദ്ധ​തി​യി​ലൂ​ടെ 10 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ടാ​ങ്ക് നി​ര്‍​മി​ക്കു​ക. 15 വാ​ര്‍​ഡു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തു​ന്ന പ​ദ്ധ​തി​യാ​ണി​ത്.