ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷി​ച്ചു
Sunday, April 28, 2024 6:06 AM IST
കൂ​ട​ര​ഞ്ഞി: ഹൈ​സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ലെ പ​ഴ​യ ഓ​ർ​മ​ക​ളും സൗ​ഹൃ​ദ​വും പ​ങ്കു​വ​ച്ച് കൂ​ട​ര​ഞ്ഞി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ളി​ലെ 1974 എ​സ്എ​സ്എ​ൽ​സി ബാ​ച്ചി​ന്‍റെ അ​മ്പ​താം വാ​ർ​ഷി​കം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. കൂ​ട​ര​ഞ്ഞി സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൊ​ടി​യ​ത്തൂ​ർ വാ​ദി ഹെ​യ്മാ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ യേ​ശു​ദാ​സ് സി. ​ജോ​സ​ഫ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ ജോ​സ് പു​ളി​മൂ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ൺ​മ​റ​ഞ്ഞ അ​ധ്യാ​പ​ക​ർ​ക്കും സ​ഹ​പാ​ഠി​ക​ൾ​ക്കും സ്മ​ര​ണാ​ഞ്ജ​ലി അ​ർ​പ്പി​ക്ക​ൽ, ഗു​രു​വ​ന്ദ​നം അ​ർ​പ്പി​ക്ക​ൽ, ഓ​ർ​മ്മ​ച്ചെ​പ്പ് തു​റ​ക്ക​ൽ, ക​ലാ​പ​രി​പാ​ടി​ക​ൾ, ഗ്രൂ​പ്പ് ഫോ​ട്ടോ, സ്നേ​ഹ വി​രു​ന്ന് എ​ന്നി​വ​യോ​ടെ​യാ​ണ് ഗോ​ൾ​ഡ​ൻ ജൂ​ബി​ലി സ​മാ​പി​ച്ച​ത്. ‌

പ​രി​പാ​ടി​ക​ൾ​ക്ക് എം.​ജെ. ജോ​സ്, കെ.​കെ. സൈ​മ​ൺ, ഒ.​എ. സെ​ബാ​സ്റ്റ്യ​ൻ, യു.​എ. ഏ​ബ്ര​ഹാം, കെ.​കെ. ചാ​ക്കോ, മേ​രി ക​ടു​ക​ൻ​മാ​ക്ക​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ ടി.​ജെ. തോ​മ​സ്, ഇ.​വി. തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.