കൂ​രാ​ച്ചു​ണ്ടി​ല്‍ കി​ണ​റി​ൽ വീ​ണ പോ​ത്തി​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ​സേ​ന
Monday, April 29, 2024 6:17 AM IST
കൂ​രാ​ച്ചു​ണ്ട്: കി​ണ​റി​ൽ അ​ക​പ്പെ​ട്ട പോ​ത്തി​നെ പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. കൂ​രാ​ച്ചു​ണ്ട് ഓ​ട്ട​പ്പാ​ല​ത്ത് ആ​ക്കി​ല്‍​പു​റാ​യി​ല്‍ പ്ര​കാ​ശ​ന്‍റെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന പോ​ത്താ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​മീ​പ​ത്തെ ഇ​രു​പ​ത്ത​ഞ്ച​ടി താ​ഴ്ച​യു​ള്ള കി​ണ​റി​ല്‍ വീ​ണ​ത്.

വീ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പേ​രാ​മ്പ്ര അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ല്‍ നി​ന്നും സീ​നി​യ​ര്‍ ഫ​യ​ര്‍ ഓ​ഫീ​സ​ർ കെ. ​ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഫ​യ​ര്‍ ആ​ൻ​ഡ് റെ​സ്ക്യൂ സം​ഘം സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തു​ക​യും ഓ​ഫീ​സ​ര്‍​മാ​രാ​യ എ​ന്‍.​എം. ല​തീ​ഷ്, എ​സ്.​കെ. റി​തി​ന്‍ എ​ന്നി​വ​ര്‍ കി​ണ​റി​ലി​റ​ങ്ങു​ക​യും

സ​ഹ​പ്ര​വ​ര്‍​ത്ത​ക​രാ​യ കെ. ​ശ്രീ​കാ​ന്ത്, വി.​കെ. ഷൈ​ജു, ഹോം​ഗാ​ര്‍​ഡ് പി. ​മു​ര​ളീ​ധ​ര​ന്‍ എ​ന്നി​വ​രു​ടേ​യും നാ​ട്ടു​കാ​രു​ടേ​യും സ​ഹാ​യ​ത്തോ​ടെ പോ​ത്തി​നെ സു​ര​ക്ഷി​ത​മാ​യി പു​റ​ത്തേ​ക്ക് എ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു.