മോ​ദി​യു​ടെ വി​ദ്വേ​ഷ പ്ര​ചാ​ര​ണ​ത്തി​ന് ത​ട​യി​ട​ണം: കെ​എ​ൻ​എം മ​ർ​ക​സു​ദ്ദ​അ​വ
Monday, April 29, 2024 6:17 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യം മു​ന്നി​ൽ ക​ണ്ട് വ​ർ​ഗീ​യ വി​ദ്വേ​ഷം പ​ര​ത്തി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ത​മ്മി​ല​ടി​പ്പി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും വി​ദ്വേ​ഷ പ്ര​സ്താ​വ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന് കെ​എ​ൻ​എം മ​ർ​ക​സു​ദ്ദ​അ​വ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യേ​റ്റ് ആ​വ​ശ്യ​പ്പെ​ട്ടു.​

ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രു​പ​റ​ഞ്ഞ് വി​ദ്വേ​ഷ​വും വി​ഭാ​ഗീ​യ​ത​യും സൃ​ഷ്ടി​ക്കു​ന്ന ദു​ഷ്ട​ശ​ക്തി​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ രാ​ജ്യ​ത്ത് നി​യ​മ​മു​ണ്ടാ​യി​ട്ടും മോ​ദി​യെ വി​ല​ങ്ങ് വ​യ്ക്കാ​ൻ ത​യാ​റാ​വാ​ത്ത​ത് രാ​ജ്യ​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്. മു​സ്ലിം സ​മു​ദാ​യ​ത്തെ രാ​ജ്യ​ത്ത് നി​ന്നും പു​റ​ത്താ​ക്കാ​മെ​ന്ന​ത് ഫാ​സി​സ്റ്റു​ക​ളു​ടെ വ്യാ​മോ​ഹ​മാ​ണ്.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ക്കു​ന്ന ജ​നാ​ധി​പ​ത്യ​ത്തോ​ടും മ​തേ​ത​ര​ത്വ​ത്തോ​ടും പ്ര​തി​ബ​ദ്ധ​ത പു​ല​ർ​ത്തു​ന്ന മ​ഹാ ഭൂ​രി​പ​ക്ഷം ഹി​ന്ദു​ക്ക​ളും ഇ​ത​ര മ​ത​സ്ഥ​രും രാ​ജ്യ​ത്തു​ള്ളി​ട​ത്തോ​ളം മു​സ്ലിം സ​മു​ദാ​യ​ത്തെ രാ​ജ്യ​ത്തു നി​ന്ന് ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ല.

നി​ര​ന്ത​രം വ​ർ​ഗീ​യ​വി​ഷം പ​ര​ത്തു​ന്ന പ്ര​ധാ​ന മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ രാ​ജ്യ​താ​ല്പ​ര്യം പ​രി​ഗ​ണി​ച്ച് നി​യ​മ​ത്തി​ന്‍റെ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ സു​പ്രീം കോ​ട​തി ത​യാ​റാ​ക​ണ​മെ​ന്നും കെ​എ​ൻ​എം മ​ർ​ക​സു​ദ്ദ​അ​വ ആ​വ​ശ്യ​പ്പെ​ട്ടു.