ഇ​ല​ക്ട്രി​ക് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ അ​ടി​വ​ശ​ത്തെ ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ​ക്ക് തീ ​പി​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Monday, April 29, 2024 6:17 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ഇ​ല​ക്ട്രി​ക് ട്രാ​ൻ​സ്ഫോ​ർ​മ​റി​ന്‍റെ അ​ടി​വ​ശ​ത്തെ ഉ​ണ​ങ്ങി​യ ഇ​ല​ക​ൾ​ക്ക് തീ ​പി​ടി​ച്ചു. നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ൻ അ​ത്യാ​ഹി​തം ഒ​ഴി​വാ​യി. പെ​രു​വ​ണ്ണാ​മൂ​ഴി - മു​തു​കാ​ട് പാ​ത​യോ​ര​ത്ത് കു​ള​ത്തി​ങ്ക​ൽ പ​ടി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം.

ട്രാ​ൻ​ഫോ​ർ​മ​റി​ന്‍റെ ചു​വ​ട്ടി​ലു​ള്ള ക​രി​യി​ല​ക്ക് തീ ​പി​ടി​ച്ച്‌ പ​ട​രു​ന്ന​തു​ക​ണ്ട സ​മീ​പ​വാ​സി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ ജെ​യിം​സ് മാ​ത്യു ഓ​ടി​യെ​ത്തി തീ​യ​ണ​ക്കാ​ൻ ശ്ര​മ​മാ​രം​ഭി​ച്ചു. തു​ട​ർ​ന്ന് വ​ഴി​യാ​ത്ര​ക്കാ​രും സ​ഹാ​യ​ത്തി​നെ​ത്തി. വ​ലി​യ അ​പ​ക​ട​മാ​ണ് നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ൽ മൂ​ലം ഒ​ഴി​വാ​യ​ത്.

തീ ​പ​ട​രു​ന്ന​ത് ക​ണ്ടി​ല്ലെ​ങ്കി​ൽ നി​ലം മു​ട്ടി​ക്കി​ട​ക്കു​ന്ന വ​യ​റു​ക​ൾ അ​ഗ്നി​ക്കി​ര​യാ​യി ട്രാ​ൻ​സ്ഫോ​ർ​മ​ർ പൊ​ട്ടി​ത്തെ​റി​ക്കു​ന്ന സ്ഥി​തി വ​രെ ഉ​ണ്ടാ​കു​മാ​യി​രു​ന്നു. ഐ​ഡി​യ മൊ​ബൈ​ൽ ട​വ​റി​നും പ്ര​ദേ​ശ​ത്തെ വീ​ടു​ക​ൾ​ക്കും വൈ​ദ്യു​തി ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നാ​ണ്. തീ ​എ​ങ്ങ​നെ ഉ​ണ്ടാ​യി എ​ന്ന​ത് ദു​രൂ​ഹ​മാ​ണ്. ച​ക്കി​ട്ട​പാ​റ കെ​എ​സ്ഇ​ബി സെ​ക്ഷ​ൻ ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലാ​ണ് ഈ ​ട്രാ​ൻ​സ്ഫോ​ർ​മ​ർ.