മുക്കം: ചേന്ദമംഗല്ലൂരിലെ വിദ്യാഭ്യാസ, സാമൂഹ്യ, കാർഷിക, വികസന മേഖലകളിലെ നിറസാന്നിധ്യമായിരുന്ന എൻ.കെ. ഉമ്മർകോയയെ അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സഹപാഠികളും ശിഷ്യരും ചേർന്ന് അനുസ്മരിച്ചു.
ചേന്ദമംഗല്ലൂർ അധ്യാപക കൂട്ടമാണ് പരിപാടി സംഘടിപ്പിച്ചത്. മുക്കം നഗരസഭ കൗൺസിലർ എ. ഗഫൂർ മുഖ്യപ്രഭാഷണം നടത്തി. ബന്ന ചേന്ദമംഗല്ലൂർ അധ്യക്ഷത വഹിച്ചു. ജിഎംയുപി സ്കൂൾ മുൻ ഹെഡ്മാസ്റ്റർമാരായ കെ. അബ്ദുസമദ്, എ.എം. അബ്ദുൾ വഹാബ്, ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽമാരായ ടി. അബ്ദുള്ള,
ഒ. ശരീഫുദ്ദീൻ, കുന്നമംഗലം ബിപിഒ പി.കെ. മനോജ് കുമാർ, എഴുത്തുകാരൻ പി.ടി. കുഞ്ഞാലി, കെ. മുഹമ്മദ് കുട്ടി, ഒ. സഫിയ, എം. ഉണ്ണിച്ചേക്കു, അബൂബക്കർ പുതുക്കുടി, പി.പി. അബ്ദുള്ള, കുഞ്ഞാൻ മാസ്റ്റർ പത്തനാപുരം, ഡോ. ശഹീദ് റമദാൻ, സെറിൻ, എൻ.കെ. സമാൻ തുടങ്ങിയവർ പ്രസംഗിച്ചു.