പു​സ്ത​ക​ക്കി​റ്റ് വി​ത​ര​ണം ചെ​യ്തു
Tuesday, April 30, 2024 1:24 AM IST
താ​മ​ര​ശേ​രി: "പു​സ്ത​ക​ത്തൊ​ട്ടി​ൽ' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭാ​ത​ല സ​മി​തി ശേ​ഖ​രി​ച്ച പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വെ​ള്ള​റ അ​ബ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം വ​ർ​ധി​പ്പി​ക്കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് കൊ​ടു​വ​ള്ളി ബി​ആ​ർ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രം​ഭി​ച്ച ത​ന​ത് പ​ദ്ധ​തി​യാ​ണ് പു​സ്ത​ക​ത്തൊ​ട്ടി​ൽ. ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്പ​ത് എ​ൽ​പി സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ദ്ധ​തി പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. ന​ഗ​ര​സ​ഭാ സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ.​കെ. അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എ​ഇ​ഒ സി.​പി. അ​ബ്ദു​ൾ ഖാ​ദ​ർ, ബി​പി​സി വി.​എം. മെ​ഹ​റ​ലി, പു​സ്ത​ക​ത്തൊ​ട്ടി​ൽ മു​ൻ​സി​പ്പ​ൽ ത​ല സ​മി​തി ചെ​യ​ർ​മാ​ൻ കെ.​സി. സോ​ജി​ത്ത്, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ.​എം. സു​ഷി​നി, പി.​വി. ബ​ഷീ​ർ, ഹ​സീ​ന നാ​സ​ർ, ഷ​ഹ​ർ​ബാ​ൻ അ​സൈ​നാ​ർ, ഹ​ഫ്സ​ത്ത് ബ​ഷീ​ർ, കെ. ​ജ​മീ​ല, ഇ. ​ബാ​ല​ൻ, സ​മി​തി ക​ൺ​വീ​ന​ർ ഫൈ​സ​ൽ പ​ട​നി​ലം, പി. ​രാ​മ​ച​ന്ദ്ര​ൻ, ബി​ആ​ർ​സി കോ​ഡി​നേ​റ്റ​ർ സ​ജ്ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.