ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം ഇ​ന്ന് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കും
Wednesday, May 1, 2024 7:19 AM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്തെ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്രം സ​ന്ദ​ർ​ശി​ച്ച​വ​രെ കാ​ട്ടു​പോ​ത്ത് അ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് മൂ​ന്ന് മാ​സ​ത്തി​ലേ​റെ​യാ​യി പൂ​ട്ടി​യി​ട്ട കെ​എ​സ്ഇ​ബി​യു​ടെ ക​ക്ക​യം ഡാം ​സൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം ഇ​ന്ന് മു​ത​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നം​വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്രം അ​ട​ഞ്ഞു​ത​ന്നെ​യാ​ണു​ള്ള​ത്.

ഈ ​മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി കാ​ട്ടു​പോ​ത്തി​ന്‍റെ സാ​ന്നി​ധ്യം സ​ന്ദ​ർ​ശ​ക​ർ​ക്ക് ഭീ​ഷ​ണി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് കേ​ന്ദ്രം ഇ​തു​വ​രെ അ​ട​ച്ചി​ട്ട​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഡാം ​സു​ര​ക്ഷ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ കെ​എ​സ്ഇ​ബി വാ​ച്ച​ർ​മാ​രെ ഈ ​മേ​ഖ​ല​യി​ൽ നി​യ​മി​ക്കും.

അ​വ​ധി​ക്കാ​ല​മാ​യ​തോ​ടെ തോ​ണി​ക്ക​ട​വ് ടൂ​റി​സം കേ​ന്ദ്രം ക​രി​യാ​ത്തും​പാ​റ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​ർ ക​ക്ക​യം ഹൈ​ഡ​ൽ ടൂ​റി​സം കേ​ന്ദ്രം അ​ട​ച്ചി​ട്ട​ത് മൂ​ലം മ​ട​ങ്ങി​പ്പോ​കു​ന്ന​ത് ടൂ​റി​സം മേ​ഖ​ല​യെ സാ​ര​മാ​യി ബാ​ധി​ച്ചി​രു​ന്നു. ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി വ​നം​വ​കു​പ്പി​ന്‍റെ ഉ​ര​ക്കു​ഴി ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​വും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വ്യാ​പ​ക​മാ​യി ഉ​യ​രു​ന്നു​ണ്ട്.