മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Sunday, April 28, 2024 10:45 PM IST
കു​ണ്ട​റ: വ​യോ​ധി​ക​യെ ഓ​ണ​മ്പ​ല​ത്ത് കൊ​ല്ലം​തേ​നി ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം കാ​ട് മൂ​ടി​യ സ്ഥ​ല​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്കേ ക​ല്ല​ട പ​ഞ്ചാ​യ​ത്തി​ലെ ഓ​ണ​മ്പ​ലം വാ​ർ​ഡി​ൽ ശി​ല്പ നി​വാ​സി​ൽ പ​രേ​ത​നാ​യ സു​ധാ​ക​ര​ന്‍റെ ഭാ​ര്യ ജ​യി​ന​മ്മ​യെ(84)​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വാ​ഹ​നം ത​ട്ടി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ 10 ന് ​സ​മീ​പ പ്ര​ദേ​ശ​ത്തു​ള്ള മ​ര​ണ​വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രും വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്ന് ക​രു​തു​ന്നു.

ഉ​ച്ച​യാ​കും വ​രെ തി​രി​കെ വ​രാ​ത്ത​തി​ൽ സം​ശ​യം തോ​ന്നി​യ മ​ക്ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും അ​മ്മ​യെ അ​ന്വേ​ഷി​ച്ചി​ട്ടും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. തു​ട​ർ​ന്ന് മ​ക്ക​ൾ കി​ഴ​ക്കേ​ക്ക​ല്ല​ട പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് എ​ത്തി പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ട്ട​പ്പു​റം ക്രി​സ്തു​രാ​ജ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. മ​ക്ക​ൾ: മോ​ളി രാ​ജു, ശ​ശി, സു​നി​ൽ​കു​മാ​ർ, അ​നി​ൽ​കു​മാ​ർ. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ജു, ശോ​ഭാ ശ​ശി, ഷൈ​നി, ലി​സി.