കോ​ ഴി മാ​ലി​ന്യം ക​യ​റ്റി വ​ന്ന കണ്ടെയ്ന​ർ ലോ​ റി ഗേ​റ്റും മ​തി​ലും ഇ​ടി​ച്ച് ത​ക​ർ​ത്തു
Sunday, April 28, 2024 11:07 PM IST
പൂ​യ​പ്പ​ള്ളി: പൂ​യ​പ്പ​ള്ളി മേ​ലോ​ട് കോ​ഴി മാ​ലി​ന്യം ക​യ​റ്റി വ​ന്ന വാ​ഹ​നം നി​യ​ന്ത്ര​ണം വി​ട്ട് ഗേ​റ്റും മ​തി​ലും ഇ​ടി​ച്ച് ത​ക​ർ​ത്തു.​ ക​ണ്ടൈ​ന​ർ ലോ​റി​യി​ൽ നി​ന്നും മാ​ലി​ന്യം ക​ല​ർ​ന്ന വെ​ള്ളം റോ​ഡി​ലും​ കൂ​ടി പ​ര​ന്നൊ​ഴു​കി​ സ​മീ​പ​ത്തെ തോ​ട്ടി​ൽ പ​തി​ച്ച് പ്ര​ദേ​ശ​മാ​കെ ദു​ർ​ഗ​ന്ധ​പൂ​രി​ത​മാ​യി. ഇ​ന്ന​ലെ രാ​ത്രി ഒ​ന്നോടെ മൈ​ലോ​ട് ഇ​റ​ക്ക​ത്ത് റേ​ഷ​ൻ ക​ട​യു​ടെ സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ പേ​ര് പ​തി​ച്ചി​ട്ടു​ള്ള ക​ണ്ടെയ്ന​ർ ലോ​റി​ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. റേ​ഷ​ൻ ക​ട ഉ​ട​മ ആ​ലും മൂ​ട്ടി​ൽ സു​ഗു​ണ​ന്‍റെ ഗേ​റ്റും മ​തി​ലും പൂ​ർ​ണമാ​യും അ​യ​ൽ​വാ​സി​യാ​യ ആ​ലുംമൂ​ട്ടി​ൽ വീ​ട്ടി​ൽ ന​ളി​നാ​ക്ഷ​ന്‍റെ വീ​ടി​ന്‍റെ സം​ര​ക്ഷ​ണ മ​തി​ലു​മാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്.

കോ​ഴി മാ​ലി​ന്യ​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന ജ​ലം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കി പ്ര​ദേ​ശ​മാ​കെ ദു​ർ​ഗന്ധം പ​ട​ർ​ന്നു.

പ​രി​സ​രവാ​സി​ക​ൾ​ ദു​ർ​ഗ​ന്ധ​ത്തി​ന്‍റെ ഉ​റ​വി​ടം ​അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ൽ നി​ന്നു​ള്ള മ​ലി​ന​ജ​ലം റോ​ഡി​ൽ പ​തി​ച്ച​താ​ണ് ദു​ർ​ഗ​ന്ധ​ത്തി​ന് കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തിയത്.

തുടർന്ന് വാ​ർ​ഡ് മെന്പറെ വി​ളി​ച്ച് വ​രു​ത്തു​ക​യും വി​വ​ര​മ​റി​യി​ച്ച​തി​നെ ത്തു​ട​ർ​ന്ന്പൂ​യ​പ്പ​ള്ളി പോ​ലീ​സ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ബാ​ക്കി മാ​ലി​ന്യം മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക് മാ​റ്റി​യ ശേ​ഷം റോ​ഡും പ​രി​സ​ര​വും വെ​ള്ള​മൊ​ഴി​ച്ച് ശു​ചീ​ക​രി​ക്കു​ക​യും ക്ലോ​റി​നേ​ഷ​ൻ ന​ട​ത്തു​ക​യും ചെ​യ്തു. ‌

ഗേ​റ്റും മ​തി​ലും ത​ക​ർ​ന്ന​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ൽ വാ​ഹ​നം വി​ട്ടു​ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടെ ബോ​ഡ് വെ​ച്ച വാ​ഹ​നം കൊ​ല്ലം പൂ​യ​പ്പ​ള്ളി മെെലോ​ട് എ​ന്തി​നെ​ത്തി എ​ന്ന ദു​രൂ​ഹ​ത ഇ​പ്പോ​ഴും നി​ല​നി​ൽ​ക്കു​ന്നു. അ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.