വി-​ഓ​ട്ടോ : മത്സ്യബന്ധനമേഖലയിൽ ഏ​ഴാം ഘ​ട്ട വി​ത​ര​ണം ന​ട​ത്തി
Sunday, April 28, 2024 11:07 PM IST
കൊല്ലം: ഫി​ഷ​ർ​മെ​ൻ ക​മ്യൂ​ണി​റ്റി ഡ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് ഇ​ല​ക്ട്രി​ക് ഓ​ട്ടോ ന​ൽ​കു​ന്ന വീ ​ഓ​ട്ടോ പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട വി​ത​ര​ണം ഡോ​ൺ ബോ​സ്കോ സ്ഥാ​പ​ന​ത്തി​ന്‍റെ ഡ​യ​റ​ക്ട​റാ​യ ഫാ. ​പി. എ​സ്. ജോ​ർ​ജ് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു നിർവഹിച്ചു.

ആ​റ് വ​നി​ത​ക​ൾ​ക്കാ​ണ് പു​തു​താ​യി വാ​ഹ​നം കൈ​മാ​റി​യ​ത്.
ബ്ര​ഡ്സ് ബെം​ഗ​ളൂ​രു​വി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​വി​ഷ്ക​രി​ച്ച ഈ ​പ​ദ്ധ​തി സ്ത്രീ​ക​ൾ​ക്ക് വ​രു​മാ​ന മാ​ർ​ഗവും,സ്ത്രീ​ക​ളെ സ്റ്റീ​രി​യോ​ടൈ​പ്പി​ക് തൊ​ഴി​ൽ ദി​ശ​യി​ൽ നി​ന്ന് പു​റ​ത്തു​കൊ​ണ്ടു​വ​രാ​നും അ​വ​രു​ടെ തൊ​ഴി​ൽ ശ​ക്തി​യെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നും ല​ക്ഷ്യം വെ​ക്കു​ന്നു. തീര​ദേ​ശ​ത്ത് ഇ​തു​വ​രെ 25 സ്ത്രീ​ക​ൾ​ക്കു പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​ല​ക്ട്രി​ക് ഓ​ട്ടോ​റി​ക്ഷ​ക​ൾ ന​ൽ​കി ക​ഴി​ഞ്ഞു.

ഫാ. ​സ്റ്റീ​ഫ​ൻ മു​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ആ​ഗ്ന​സ് ജോ​ൺ, മാ​ഹീ​ന്ദ്ര മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ​ഷി​ബു എ​സ്, വെ​റോ​ണി​ക ആ​ന്‍റ​ണി, റ​വ. സി​സ്റ്റ​ർ. ആ​നി ജോ​സ​ഫ് എ​ന്നി​വ​ർ പ്രസംഗിച്ചു. വി - ​ഓ​ട്ടോ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ത്തി​ച്ചേ​രു​ന്ന വ​നി​ത​ക​ൾ​ക്ക് ഓ​ട്ടോ പ​രി​ശീ​ല​നം ന​ൽ​കി വ​രു​ന്ന അ​നി​ൽ വി​ക്ട​റി​നെ ച​ട​ങ്ങി​ൽ ഫാ. പി. ​എ​സ്. ജോ​ർ​ജ് ആ​ദ​രി​ച്ചു. ഫാ.​ജോ​ബി സെ​ബാ​സ്റ്റ്യ​ൻ, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​തി​ൻ മ​റ്റ​മു​ണ്ട​യി​ൽ, സി. ​മേ​രി, ബോ​ർ​ഡ് ആൻഡ് സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.