കി​ഴ​ക്കേ​ത്തെ​രു​വ് ഹോ ​ളി ട്രി​നി​റ്റി മ​ല​ങ്ക​ര ക​ത്തോ​ ലി​ക്ക ദേ​വാ​ല​യ​ത്തി​ൽ ഓ​ർ​മ​ പെ​രു​ന്നാ​ളി​ന് തു​ട​ക്ക​മാ​യി
Sunday, April 28, 2024 11:07 PM IST
കൊ​ട്ടാ​ര​ക്ക​ര: കി​ഴ​ക്കേ​ത്തെ​രു​വ് ഹോ​ളി ട്രി​നി​റ്റി മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ക​ൺ​വെ​ൻ​ഷ​നുംതുടങ്ങി.

മേ​യ് 12ന് ​സ​മാ​പി​ക്കും ഇന്നലെ രാ​വി​ലെ 9 .30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു ശേ​ഷം ഇ​ട​വ​ക വി​കാ​രി റൈ​റ്റ് റ​വ .ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ൻ പെ​രു​ന്നാ​ൾ കൊ​ടി ഉ​യ​ർ​ത്തി. വൈ​കു​ന്നേ​രം നാ​ലിന് കൊ​ടി​മ​രം നാ​ട്ട​ൽ ന​ട​ത്തി. ഇന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​ഖ​സാ​ക്കി​സ്ഥാ​നി​ൽ നി​ന്നും കൊ​ണ്ടു​വ​രു​ന്ന വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​ശേ​ഷി​പ്പ്സ്വീ​ക​ര​ണ​വും വ​ണ​ക്ക​വും.

മേയ് രണ്ടിന് വൈ​കു​ന്നേ​രം ആ​റിന് സ​ന്ധ്യാ​ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് പ്ര​ശ​സ്ത സു​വി​ശേ​ഷ​പ്ര​ഘോ​ഷ​ക​നും ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാട​ന പ​ള്ളി​യു​ടെ വി​കാ​രി​യു​മാ​യ റ​വ. ഫാ​. ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ ന​യി​ക്കു​ന്ന സു​വി​ശേ​ഷ സ​ന്ധ്യ.

മേയ് മൂന്നിന് രാ​വി​ലെ എട്ടിന് ഇ​ട​വ​ക​യു​ടെ നാ​ല് അ​തി​ർ​ത്തി​ക​ളെ ബ​ന്ധി​പ്പി​ച്ച് ന​ട​ത്ത​പ്പെ​ടു​ന്ന വി​ളം​ബ​ര റാ​സ .വൈ​കു​ന്നേ​രംആറിന് തി​രു​വ​ന​ന്ത​പു​രം മ​ല​ങ്ക​ര മേ​ജ​ർ സെ​മി​നാ​രി​യി​ലെ പ്രൊ​ഫ​സ​ർ റ​വ .ഫാ​. ജോ​ളി ക​രി​മ്പി​ൽ ന​യി​ക്കു​ന്ന സു​വി​ശേ​ഷ സ​ന്ധ്യ.

നാലിന് വൈ​കു​ന്നേ​രം ആറിന് സ​ന്ധ്യാ​ന​മ​സ്കാ​രം, ആ​ഘോ​ഷ​മാ​യ റാ​സ. മേയ് അഞ്ചിന് രാ​വി​ലെ 8.30ന​തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ത്യൂ​സ് മാ​ർ പോ​ളി​കാ​ർ​പ്പ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യും കു​ട്ടി​ക​ളു​ടെ പ്ര​ഥ​മ ദി​വ്യ​കാ​രു​ണ്യ സ്വീ​ക​ര​ണ​വും നേ​ർ​ച്ച വി​ള​മ്പും.

എ​ട്ടാ​മി​ട​മാ​യ 12ന് രാ​വി​ലെ 7 .30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം ,മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത ജോ​ഷ്വാ ഇ​ഗ്‌​നാ​ത്തി​യോ​സ് തി​രു​മേ​നി​യു​ടെ മു​ഖ്യ കാ​ർ​മേ​ഘ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ,ചെ​മ്പ​ടു​പ്പ് റാ​സ, കൊ​ടി​യി​റ​ക്ക് സ​മാ​പ​ന ആ​ശീ​ർ​വാ​ദം വെ​ച്ചൂ​ട്ട് എ​ന്നി​വ​യോ​ട് കൂ​ടി പെ​രു​ന്നാ​ൾ അ​വ​സാ​നി​ക്കും.