കെ​എ​സ്ആ​ര്‍​ടി​സി എ​ട​ത്വ ഡി​പ്പോ​ക്ക് ബോ​ര്‍​ഡു​ക​ള്‍ ന​ല്‍​കി എ​ട​ത്വ പ​ള്ളി
Sunday, April 28, 2024 11:06 PM IST
എ​ട​ത്വ: കെ​എ​സ്ആ​ര്‍​ടി​സി എ​ട​ത്വ ഡി​പ്പോ​യി​ലെ ഫാ​സ്റ്റ്, ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി ഡെ​സ്റ്റി​നേ​ഷ​ന്‍ ബോ​ര്‍​ഡു​ക​ളും സ്റ്റി​ക്ക​റു​ക​ളും ത​യാ​റാ​ക്കി ന​ല്‍​കി എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ​പ​ള്ളി. എ​ട​ത്വ ഡി​പ്പോ​യി​ലെ 23 സ​ര്‍​വീ​സു​ക​ള്‍​ക്കാ​യി 72 ബോ​ര്‍​ഡു​ക​ളും കൂ​ടാ​തെ ബ​സു​ക​ള്‍​ക്ക് എ​ട​ത്വ ഡി​പ്പോ എ​ന്ന ബോ​ര്‍​ഡു​ക​ളു​മാ​ണ് നി​ര്‍​മി​ച്ച് ന​ല്‍​കി​യ​ത്.

കോ​ര്‍​പ​റേ​ഷ​ന്‍ ഡെ​സ്റ്റി​നേ​ഷ​ന്‍ ബോ​ര്‍​ഡു​ക​ള്‍ വ്യ​ക്ത​വും വ​ലി​പ്പ​മു​ള​ള​തു​മാ​യി​രി​ക്ക​ണ​മെ​ന്ന ഓ​ര്‍​ഡ​ര്‍ പ്ര​കാ​ര​മാ​ണ് ഇ​ത്ത​രം ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി​യ​തെ​ന്നും ഒ​രു പൊ​തു​മേ​ഖ​ലാ സ്ഥാ​പ​നം എ​ന്ന നി​ല​യി​ല്‍ ഇ​ത്ത​ര​ത്തി​ലു​ള​ള ഇ​ട​പെ​ട​ലു​ക​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍​നി​ന്ന് ഇ​നി​യും ഉ​ണ്ടാ​ക​ണ​മെ​ന്നും യാ​ത്ര​ക്കാ​ര്‍​ക്കാ​യി വ​ള​രെ പ്ര​യോ​ജ​ന​ക​ര​മാ​യ രീ​തി​യി​ല്‍ ബോ​ര്‍​ഡു​ക​ള്‍ ചെ​യ്തു​ത​ന്ന​തി​ന് എ​ട​ത്വ പ​ള​ളി ഭാ​ര​വാ​ഹി​ക​ളോ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ ഇ​ന്‍ ചാ​ര്‍​ജ് സ​ണ്ണി പോ​ള്‍ ന​ന്ദി​യും പ​റ​ഞ്ഞു. എ​ട​ത്വ പ​ള​ളി വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​നി​ല്‍​നി​ന്നും ഐ.​സി സ​ണ്ണി പോ​ള്‍ ബോ​ര്‍​ഡു​ക​ള്‍ ഏ​റ്റു​വാ​ങ്ങി.