അ​രൂ​ര്‍-​തു​റ​വൂ​ർ ആ​കാ​ശ​പാ​ത നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Sunday, April 28, 2024 11:06 PM IST
തു​റ​വൂ​ര്‍: അ​രൂ​ര്‍-​തു​റ​വൂ​ര്‍ ആ​കാ​ശ​പ്പാ​ത(​എ​ലി​വേ​റ്റ​ഡ് ഹൈ​വ)​യു​ടെ തൂ​ണു​ക​ള്‍​ക്കാ​യു​ള്ള മൂ​ന്നി​ലൊ​ന്ന് പി​ല്ല​റു​ക​ളു​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി. 2984 പി​ല്ല​റു​ക​ളാ​ണു അ​രൂ​ര്‍ മു​ത​ല്‍ തു​റ​വൂ​ര്‍ വ​രെ​യു​ള്ള ആ​കാ​ശ​പ്പാ​ത​യു​ടെ തൂ​ണു​ക​ള്‍​ക്കാ​യി നി​ര്‍​മി​ക്കു​ന്ന​ത് ഇ​തി​ല്‍ 1025 എ​ണ്ണം പൂ​ര്‍​ത്തി​യാ​യി.

ഇ​തി​നു മു​ക​ളി​ല്‍ പൈ​ല്‍ ക്യാ​പ്പും അ​തി​നു മു​ക​ളി​ല്‍ ഒ​റ്റ​ത്തൂ​ണു​മു​ണ്ടാ​കും 9.5 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ലു​ള്ള ചി​റ​കു വി​രി​ച്ചു​ള്ള ആ​കാ​ശ​പ്പാ​ത ഒ​രു​ങ്ങു​ന്ന​ത്. തു​റ​വൂ​ര്‍ മു​ത​ല്‍ അ​രൂ​ര്‍ വ​രെ 373 തൂ​ണു​ക​ളി​ല്‍ 60 തൂ​ണു​ക​ളു​ടെ ജോ​ലി അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്.

രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ആ​കാ​ശ​പ്പാ​ത​യാ​ണി​ത്. അ​രൂ​ര്‍-​തു​റ​വൂ​ര്‍ പാ​ത​യി​ല്‍ 24 മീ​റ്റ​ര്‍ വീ​തി​യി​ലാ​ണ് നാ​ലു​വ​രി​പ്പാ​ത ഒ​രു​ങ്ങു​ന്ന​ത് അ​രൂ​രി​ല്‍​നി​ന്നു തു​ട​ങ്ങി തു​റ​വൂ​ര്‍ വ​രെ 12.75 കി​ലോ​മീ​റ്റ​ര്‍ ആ​കാ​ശ​പ്പാ​ത​യു​ടെ നി​ര്‍​മാ​ണ​ത്തി​നാ​യി 1668 50 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് ആ​കാ​ശ​പ്പാ​ത​യു​ടെ തൂ​ണു​ക​ള്‍​ക്ക് താ​ഴെ നി​ര്‍​മി​ക്കു​ന്ന പി​ല്ല​റി​ന്റെ പ​ണി​യും ന​ട​ക്കു​ന്നു​ണ്ട്. ഒ​രു തൂ​ണി​ന് 8 പി​ല്ല​റു​ക​ള്‍ ആ​വ​ശ്യ​മാ​ണ്

12.75 കി​ലോ​മീ​റ്റ​ര്‍ പാ​ത​യി​ല്‍ തൂ​ണു​ക​ള്‍​ക്ക് സ്ഥാ​പി​ക്കു​ന്ന​ത് 2984 പി​ല്ല​റു​ക​ളാ​ണ്. ഭൂ​മി തു​ര​ന്ന് പി​ല്ല​റു​ക​ള്‍ താ​ഴ്ത്താ​ന്‍ 12 യ​ന്ത്ര​ങ്ങ​ളാ​ണു​ള്ള​ത്. മൂ​ന്ന് വ​ര്‍​ഷം കൊ​ണ്ട് പ​ണി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നാ​ണ് ക​രാ​ര്‍ വ്യ​വ​സ്ഥ. തു​റ​വൂ​ര്‍ ജം​ക്ഷ​ന് തെ​ക്കു​വ​ശ​ത്തു​നി​ന്നാ​ണ് അ​രൂ​ര്‍ മു​ത​ല്‍ തു​റ​വൂ​ര്‍ വ​രെ​യു​ള്ള ആ​കാ​ശ​പ്പാ​ത ഒ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ല്‍ തു​റ​വൂ​രി​നു തെ​ക്കു ഭാ​ഗം തി​രു​വ​ന​ന്ത​പു​രം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ ഡി​വി​ഷ​നു കീ​ഴി​ലാ​ണ്. തു​റ​വൂ​ര്‍-​അ​രൂ​ര്‍ ഭാ​ഗം കൊ​ച്ചി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​റു​ടെ കീ​ഴി​ലു​മാ​ണ്. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​നു കീ​ഴി​ലു​ള്ള തു​റ​വൂ​ര്‍ തെ​ക്കു​ഭാ​ഗ​ത്തെ ആ​കാ​ശ​പ്പാ​ത​യു​ടെ ക​രാ​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന അ​ശോ​ക് ബി​ല്‍​കോ​ണ്‍ ക​മ്പ​നി അ​ധി​കൃ​ത​ര്‍​ത​ന്നെ​യാ​ണ് നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്. തു​റ​വൂ​രി​നു തെ​ക്കു ഭാ​ഗ​ത്ത് ഒ​രു തൂ​ണാ​ണ് നി​ര്‍​മി​ക്കു​ന്ന​ത്.