യോ​ഗ്യാ​വീ​ട് കു​ടും​ബ സം​ഗ​മം
Sunday, April 28, 2024 11:06 PM IST
മു​ഹ​മ്മ: യോ​ഗ്യാ​വീ​ട് കു​ടും​ബ സം​ഗ​മം യോ​ഗ്യോ​ല്‍​സ​വ് 2024 വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ന​ട​ന്നു. വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തു​വു​ള്ള 300 ഓ​ളം കു​ടും​ബാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ച​ട​ങ്ങ് അ​വി​സ്മ​ര​ണീ​യ​മാ​യി. മു​ഹ​മ്മ​യി​ലെ ആ​ദ്യ കാ​ല ക്രി​സ്ത്യ​ന്‍ കു​ടും​ബ​മാ​ണ് യോ​ഗ്യാ​വീ​ട്.

മു​ഹ​മ്മ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​നാ വി​കാ​രി ഫാ. ​ആ​ന്‍റ​ണി കാ​ട്ടു​പ്പാ​റ കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദൈ​വ​ത്തെ ഉ​ള്‍​ക്കൊ​ണ്ടും ആ​ശ്ര​യി​ച്ചും ജീ​വി​യ്ക്കു​മ്പോ​ഴാ​ണ് മ​നു​ഷ്യ ജീ​വി​തം സാ​ര്‍​ഥ​ക​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടും​ബ സം​ഗ​മം പോ​ലു​ള്ള ഒ​ത്തൊ​രു​മ​ക​ളാ​ണ് ജീ​വി​തം നി​റ​മു​ള്ള​താ​ക്കു​ന്ന​ത്. ഓ​ര്‍​മ​ക​ള്‍ പു​തു​ക്കാ​നും ബ​ന്ധ​ങ്ങ​ള്‍ ഊ​ട്ടി​യു​റ​പ്പി​യ്ക്കാ​നും ക​ഴി​യു​ന്ന​തി​നൊ​പ്പം മ​റ്റു​ള്ള​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​നും ഇ​ത്ത​രം വേ​ദി​ക​ള്‍ ഉ​പ​ക​രി​ക്ക​ണം. സ്‌​നേ​ഹ​ത്തി​ല്‍ ബ​ലി​ഷ്ട​മാ​യ​താ​ക​ണം കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍. ദൈ​വ സ്‌​നേ​ഹ​ത്തി​ല്‍ അ​മ​രു​മ്പോ​ഴാ​ണ് ജീ​വി​തം ന​ന്മ നി​റ​ഞ്ഞ​തും ഐ​ശ്വ​ര്യ പൂ​ര്‍​ണ​വു​മാ​കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ല​മു​റ​ക​ള്‍​ക്ക് വെ​ളി​ച്ച​മാ​ക്കു​ന്ന​താ​ക​ണം മ​നു​ഷ്യ ജീ​വി​ത​മെ​ന്ന് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ഫാ. ​സ​ക്ക​റി​യാ​സ് യോ​ഗ്യാ​വീ​ട് പ​റ​ഞ്ഞു. ന​മ്മ​ള്‍ വി​ത​യ്ക്കു​ന്ന ന​ന്മ​യു​ടെ വി​ത്തു​ക​ളാ​ണ് സ​മൂ​ഹ​ത്തി​നും കു​ടും​ബ​ത്തി​നും അ​ഭി​മാ​നം പ​ക​ര്‍​ന്ന് ന​ല്‍​കു​ന്ന​തെ​ന്നും പ​റ​ഞ്ഞു.

എ​ളി​മ​യാ​ണ് ജീ​വി​ത​ത്തി​ല്‍ ഏ​ക്കാ​ല​വും സൂ​ക്ഷി​യ്‌​ക്കേ​ണ്ട ഗു​ണ​മെ​ന്ന് ക​ള്‍​ച്ച​റ​ല്‍ പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെ​യ്ത സി​നി ആ​ര്‍​ട്ടി​സ്റ്റ് സി​ജോ​യ് വ​ര്‍​ഗീ​സ് പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ​ക​ളാ​ണ് കു​ടും​ബ​ത്തി​ന് ക​രു​ത്ത് പ​ക​രു​ന്ന​ത്. മു​ന്‍ ത​ല​മു​റ കാ​ത്തു​സൂ​ക്ഷി​ച്ച മൂ​ല്യ​ങ്ങ​ളി​ല്‍​നി​ന്ന് അ​ക​ന്നു​പോ​കാ​തെ ജീ​വി​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞു. യോ​ഗ്യോ​ല്‍​സ​വ് ചാ​രി​റ്റി ഫ​ണ്ട് ഉ​ദ്ഘാ​ട​നം എ​ബ്ര​ഹാം ജോ​സ​ഫ് യോ​ഗ്യാ​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യോ​ഗ്യാ​വീ​ട് ഫാ​മി​ലി അ​സോ​സി​യേ​ഷ​ന്‍ ര​ക്ഷാ​ധി​കാ​രി എ​ബ്ര​ഹാം ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് ജോ​സി ജേ​ക്ക​ബ് യോ​ഗ്യാ​വീ​ട് , ടോ​മി ജോ​ണ്‍ യോ​ഗ്യാ​വീ​ട്, പി​ന്ന​ണി ഗാ​യ​ക​ന്‍ വി. ​ദേ​വാ​ന​ന്ദ്, സെ​ക്ര​ട്ട​റി മാ​ത്യു എം. ​യോ​ഗ്യാ​വീ​ട്, ട്ര​ഷ​റ​ര്‍ സോ​ണി ജോ​ണ്‍ , ജ​ന​റ​ല്‍ ക​ണ്‍​വി​ന​ര്‍ റോ​യി ജോ​സ​ഫ്, കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രാ​യ ബെ​ന്നി യോ​ഗ്യാ വീ​ട്, റാ​ണി ടോ​മി, പ​ബ്‌​ളി​സി​റ്റി ക​ണ്‍​വീ​ന​ര്‍ രാ​ജു ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ള്‍, മു​തി​ര്‍​ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ​യും ഉ​ണ്ടാ​യി​രു​ന്നു.