മ​ജേ​ഷ് ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചു
Sunday, April 28, 2024 11:06 PM IST
എടത്വ: വൃ​ക്ക രോ​ഗി​യാ​യ മ​ജേ​ഷ് മ​നോ​ഹ​ര​ന്‍ ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ചു. ഇ​രു വ്യ​ക്ക​ക​ളും ത​ക​രാ​റി​ലാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ത​ല​വ​ടി ക​റു​ക​യി​ല്‍ മ​നോ​ഹ​ര​ന്‍റെ മ​ക​ന്‍ മ​ജേ​ഷി​ന്‍റെ (32) വൃ​ക്ക മാ​റ്റി വെ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​യ്ക്കാ​യാ​ണ് ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​രി​ച്ച​ത്.

ഒ​രു വ​ര്‍​ഷ​മാ​യി കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സി​റി​യ​ന്‍ ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് മ​ജേ​ഷ്. ഇ​യാ​ളു​ടെ ജീ​വ​ന്‍ നി​ല​നി​ര്‍​ത്താ​ന്‍ വൃ​ക്ക മാ​റ്റി വെ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രീ​യ അ​ടി​യ​ന്തി​ര​മാ​യി ന​ട​ത്ത​ണ​മെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചു.
ഭാ​ര്യ സ​ജി​ത വൃ​ക്ക​ദാ​നം ചെ​യ്യാ​ന്‍ ത​യ്യാ​റാ​ണെ​ങ്കി​ലും ചി​കി​ത്സ​യ്ക്കാ​യി 15 ല​ക്ഷം രൂ​പ​യോ​ളം ആ​വ​ശ്യ​മാ​ണ്. ഇ​ത്ര​യും തു​ക ക​ണ്ടെ​ത്താ​ന്‍ കു​ടും​ബ​ത്തി​ന് ക​ഴി​യി​ല്ല. ഈ ​യു​വാ​വി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ ഒ​ത്തു​കൂ​ടു​ന്ന​ത്.

മ​ജേ​ഷ് ജീ​വ​ന്‍​ര​ക്ഷാ നി​ധി സ​മാ​ഹ​ര​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി ചി​കി​ത്സാ സ​ഹാ​യ സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ന​ട​ന്നു. ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗാ​യ​ത്രി ബി. ​നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗം ത​ല​വ​ടി പ​ടി​ഞ്ഞാ​റേ​ക്ക​ര മാ​ര്‍​ത്തോ​മ്മാ പ​ള്ളി വി​കാ​രി ഫാ. ​സു​നി​ല്‍ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ ബി​നു ഐ​സ​ക് രാ​ജു, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ജി എ​ബ്ര​ഹാം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​ത്ത് പി​ഷാ​ര​ത്ത്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​ജി ജെ. ​വൈ​ല​പ്പ​ള്ളി, എ​ല്‍​സി പ്ര​കാ​ശ്, സി.​കെ. രാ​ജ​ന്‍, എ​ഡി​എ​സ് സെ​ക്ര​ട്ട​റി സ​ര​ളാ സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.