കു​ഴി​പ്പ​ള്ളി പെ​രു​ന്നാ​ള്‍ മെ​യ് അ​ഞ്ചി​ന് ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Sunday, April 28, 2024 11:06 PM IST
എ​ട​ത്വ: ത​ല​വ​ടി സെ​ന്‍റ് തോ​മ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി (കു​ഴി​പ്പ​ള്ളി) 163-ാം ക​ല്ലി​ട്ട പെ​രു​ന്നാ​ള്‍ മെ​യ് അ​ഞ്ചു മു​ത​ല്‍ 13 വ​രെ ന​ട​ക്കും. പെ​രു​ന്നാ​ളി​ന് മു​ന്നോ​ടി​യാ​യി ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ല്‍ പ​ള്ളി വി​കാ​രി ഫാ. ​റോ​ബി​ന്‍ വ​ര്‍​ഗീ​സ് മേ​ട​യ്ക്ക​ല്‍ പ്ര​കാ​ശ​ന ക​ര്‍​മം നി​ര്‍​വ​ഹി​ച്ചു.

ഇ​ട​വ​ക ട്ര​സ്റ്റി കോ​ശി തോ​മ​സ് ക​ന്യാ​കോ​ണി​ല്‍, സെ​ക്ര​ട്ട​റി ചെ​റി​യാ​ന്‍ വ​ര്‍​ക്കി ഇ​ട​യ​ത്ര, ക​ണ്‍​വീ​ന​ര്‍ പ്രി​ന്‍​സ് പീ​റ്റ​ര്‍ പാ​ല​ത്തി​ങ്ക​ല്‍, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍ സോ​ണി ജോ​സ​ഫ് ച​ക്കാ​ല​യി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.