മെ​ഡി​ക്ക​ല്‍ ക്യാ​മ്പും പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും
Sunday, April 28, 2024 11:06 PM IST
ആ​ല​പ്പു​ഴ: തെ​ക്ക​നാ​ര്യാ​ട് ജ​മാ​അ​ത്തി​ന്‍റെ​യും ക​നി​വ് ക​രു​ണ്യാ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള സ്‌​പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ന്‍റെ​യും ജ​മാ​അ​ത്ത് അം​ഗ​ങ്ങ​ള്‍​ക്കു​ള്ള പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യു​ടെ​യും ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍ കെ.​കെ. ജ​യ​മ്മ നി​ര്‍​വ​ഹി​ച്ചു.

ജ​മാ​അ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​സു​ദ്ദീ​ന്‍ ത​ട്ടേ​ഴം അ​ധ്യ​ക്ഷ​നാ​യി. സെ​ക്ര​ട്ട​റി ഷെ​ഫീ​ഖ് ശ​ങ്ക​ര​ശേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു. ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ജി​കു​മാ​ര്‍ ചി​റ്റേ​ഴം, ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജി. ​ബി​ജു​മോ​ന്‍, അ​ബ്ദു​ല്‍ സ​ലാം, പി. ​യു. അ​ബ്ദു​ല്‍ റ​ഷീ​ദ് മു​ഞ്ഞി​നേ​ഴം, സു​നീ​ര്‍ ചേ​ര്‍​ത്ത​ല എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മെ​ഡി​ക്ക​ല്‍ ക്യാ​മ്പി​ല്‍ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ട് ഡോ​ക്ട​ര്‍ അ​ബ്ദു​ല്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു സം​ഘം ഡോ​ക്ട​ര്‍​മാ​ര്‍ രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ച് മ​രു​ന്നു വി​ത​ര​ണം ന​ട​ത്തി. ക്യാ​മ്പി​നോ​ട​നു​ബ​ന്ധി​ച്ച് സൗ​ജ​ന്യ തൈ​റോ​യി​ഡ്, ഷു​ഗ​ര്‍ പ​രി​ശോ​ധ​ന​ക​ളും സം​ഘ​ടി​പ്പി​ച്ചു.