അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ ഇ​റ​ക്കി​വി​ട്ടു: പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രേ പ​രാ​തി​യും പ്ര​തി​ഷേ​ധ​വും
Sunday, April 28, 2024 11:06 PM IST
ചെ​ങ്ങ​ന്നൂ​ര്‍: തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ലെ മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ കൃ​ത്യം ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​തെ ഇ​റ​ക്കി​വി​ട്ട പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ അ​ങ്ക​ണ​വാ​ടി വ​ര്‍​ക്കേ​ഴ്‌​സ് ആ​ന്‍​ഡ് ഹെ​ല്‍​പ്പേ​ഴ്‌​സ് യൂ​ണി​യ​ന്‍ ചെ​ങ്ങ​ന്നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി ശ​ക്തി​യാ​യി പ്ര​തി​ഷേ​ധി​ച്ചു.

കൂ​ടാ​തെ സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ണി​യ​ന്‍ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി​യും ന​ല്‍​കി. ചെ​ങ്ങ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ശു​ചീ​ക​ര​ണ​ത്തി​നാ​യി എ​ത്തി​യ അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​രെ​യാ​ണ് പോ​ലീ​സ് യാ​തൊ​രു​കാ​ര​ണ​വും കൂ​ടാ​തെ ഇ​റ​ക്കി​വി​ട്ട​തെ​ന്ന് യൂ​ണി​യ​ന്‍ ഏ​രി​യ സെ​ക്ര​ട്ട​റി ര​ജി​ത​കു​മാ​രി, സി​ഐ​ടി​യു ചെ​ങ്ങ​ന്നൂ​ര്‍ ഏ​രി​യ പ്ര​സി​ഡ​ന്‍റ് വി.​കെ. വാ​സു​ദേ​വ​ന്‍, സെ​ക്ര​ട്ട​റി എം.​കെ. മ​നോ​ജ് എ​ന്നി​വ​ര്‍​പ​റ​ഞ്ഞു.