കാ​റും ടാ​ങ്ക​റും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു
Monday, April 29, 2024 11:21 PM IST
അ​മ്പ​ല​പ്പു​ഴ: കാ​റും ടാ​ങ്ക​ര്‍ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. മ​ല​പ്പു​റം വ​ണ്ടൂ​ര്‍ ന​രി​വ​ള്ളി​യി​ല്‍ സീ​ന (48) ആ​ണ് മ​രി​ച്ച​ത്. ദേ​ശീ​യ​പാ​ത​യി​ല്‍ വ​ണ്ടാ​നം ഗ​വ. ടി ​ഡി മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.15 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ശേ​ഷം തി​രി​കെ മ​ല​പ്പു​റ​ത്തേ​ക്കു മ​ട​ങ്ങി​യ ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ എ​തി​ര്‍ ദി​ശ​യി​ല്‍ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്നെ​ത്തി​യ ടാ​ങ്ക​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ സീ​ന​യു​ടെ ഭ​ര്‍​ത്താ​വ് സു​ദ​ന്‍ (57), കാ​റി​ല്‍ ഇ​വ​ര്‍​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന കോ​ഴി​ക്കോ​ട് വ​ട​ക​ര തു​ണ്ടി​ക്ക​ണ്ടി​യി​ല്‍ നാ​രാ​യ​ണ​ന്‍റെ മ​ക​ള്‍ ആ​ര്‍​ദ്ര (19), അ​ഭി​ജി​ത്ത് (20), അ​ഭി​രാ​മി (16) എ​ന്നി​വ​ര്‍​ക്കു പ​രി​ക്കു​ണ്ട്.