ന്യാ​യ​വി​ല ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചു​പൂ​ട്ടി
Tuesday, April 30, 2024 11:20 PM IST
തു​റ​വൂ​ര്‍: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച് കൊ​ട്ടി​ഘോ​ഷി​ച്ചു പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ച ന്യാ​യ​വി​ല ഹോ​ട്ട​ലു​ക​ള്‍ അ​ട​ച്ചു​പൂ​ട്ടി. 20 രൂ​പ​യ്ക്ക് ഊ​ണ് ന​ല്‍​കി​ക്കൊ​ണ്ടി​രു​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ളാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്.

വി​വി​ധ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളു​ടെ കീ​ഴി​ല്‍ ആ​രം​ഭി​ച്ച ഹോ​ട്ട​ലു​ക​ള്‍ സ​ര്‍​ക്കാ​രി​ല്‍നി​ന്ന് വാ​ഗ്ദാ​നം ചെ​യ്ത സ​ഹാ​യം ല​ഭി​ക്കാ​ത്ത​തി​നെത്തുട​ര്‍​ന്നാ​ണ് അ​ട​ച്ചു​പൂ​ട്ടി​യ​ത്. 20 രൂ​പ​യ്ക്കാണ് ഇ​വി​ട​ങ്ങ​ളി​ല്‍ സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ഉ​ച്ച​യൂ​ണ് ​ല​ഭി​ച്ചി​രു​ന്ന​ത്. സാ​മ്പ​ത്തി​ക ഞെ​രു​ക്ക​ത്തെത്തുട​ര്‍​ന്ന് ഊ​ണി​ന് 20 രൂ​പ എ​ന്നു​ള്ള​ത് 30 രൂ​പ​യാ​ക്കി​യെ​ങ്കി​ലും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വ​ന്‍ വി​ല വ​ര്‍​ധന​മൂ​ലം ഹോ​ട്ട​ലു​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ടുകൊ​ണ്ടു പോ​കാ​ന്‍ സാ​ധി​ക്കാ​തി​രു​ന്ന​താ​ണ് മി​ക്ക ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു​പൂ​ട്ടി​യ​ത്.

സം​സ്ഥാ​ന​സ​ര്‍​ക്കാ​രും ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും യാ​തൊ​രു വി​ധ സ​ഹാ​യ​ങ്ങ​ളും ന​ല്‍​കാ​തി​രു​ന്ന​തി​നെത്തുട​ര്‍​ന്ന് കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഹോ​ട്ട​ല്‍ മു​ന്നോ​ട്ടു​പോ​കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​രാ​യി​ട്ടു​ള്ള​വ​ര്‍​ക്ക് ഏ​റ്റ​വും ഉ​പ​കാ​ര​പ്ര​ദ​മാ​യി​ട്ടു​ള്ള ഹോ​ട്ട​ലു​ക​ളാ​യി​രു​ന്നു ഇ​ത്.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ലും ന്യാ​യ​വി​ല ഹോ​ട്ട​ലു​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ത് പ്ര​ഖ്യാ​പ​ന​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങി.

യാ​തൊ​രുവി​ധ സ​ഹാ​യ​ങ്ങ​ളും കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ ഹോ​ട്ട​ലു​ക​ള്‍​ക്ക് ല​ഭി​ച്ചി​ല്ലെ​ന്ന് ന​ട​ത്തി​പ്പു​കാ​ര്‍ പ​റ​യു​ന്നു. ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ വ​ട​ക്ക​ന്‍ ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ട്ടു​മി​ക്ക ന്യാ​യ​വി​ല ഹോ​ട്ട​ലു​ക​ളും അ​ട​ച്ചു​പൂ​ട്ടി ക​ഴി​ഞ്ഞു.

ചി​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും മു​നി​സി​പ്പാ​ലി​റ്റി​ക​ളു​ടേ​യും സ​ഹാ​യ​ത്തോ​ടു​കൂ​ടി ഒ​ന്ന് ര​ണ്ടു ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഇ​വ​യും അ​ട​ച്ചു​പൂ​ട്ട​ലി​ന്‍റെ വ​ക്കീ​ലാ​ണ്. അ​ടി​യ​ന്ത​ര​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കി സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് സ​ഹാ​യ​ക​മാ​യി​രു​ന്നു ന്യാ​യ​വി​ല ഹോ​ട്ട​ലു​ക​ള്‍ തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​വാ​നു​ള്ള സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.