വാ​ഹ​നമി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ പി​ടി​യി​ൽ
Friday, May 3, 2024 11:28 PM IST
ആലപ്പു​ഴ: വാ​ഹ​നമി​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ മ​ണി​ക്കൂറു​ക​ൾ​ക്ക​കം ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീസി​ന്‍റെ പി​ടി​യി​ൽ.

ക​ല​വൂ​ർ എ​ക്സ​ൽ ഗ്ലാ​സി​നു സ​മീ​പം രണ്ടു വ​ണ്ടി​ക​ളി​ലാ​യി മാ​ലി​ന്യം ത​ള്ളി​യ​തു ഫോ​ട്ടോ​യെ​ടു​ത്ത ഐ​ടി പ്ര​ഫ​ഷ​ന​ലു​ക​ളാ​യ രണ്ടു യു​വാ​ക്ക​ളെ അ​വി​ടെ നി​ന്നു പി​ന്തു​ട​ർ​ന്ന് പാ​തി​ര​പ്പ​ള്ളി​ക്കു സ​മീ​പം വ​ച്ച് ടാ​ങ്ക​ർ ലോ​റി ഇ​ടി​പ്പി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് പ്ര​തി​ക​ളെ ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സ് പി​ടി​കൂടി​യ​ത്. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഏഴാം വാ​ർ​ഡി​ൽ ക​രു​ണാ​ല​യം വീ​ട്ടി​ൽ പ്ര​താ​പ​ൻ മ​ക​ൻ ശ​ര​ത്ത് ( 29), ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് ഏഴാം വാ​ർ​ഡി​ൽ വി​വേ​ക് നി​വാ​സ് വീ​ട്ടി​ൽ വി​നോ​ദ് മ​ക​ൻ വി​വേ​ക് (30) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

29ന് ​രാ​വി​ലെ 5.30ന് ​പാ​തി​ര​പ്പ​ള്ളി ഭാ​ര​ത് പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പ​മാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ക​ല​വൂ​ർ എ​ക്സ​ൽ ഗ്ലാ​സി​നു സ​മീ​പം രണ്ടുവ​ണ്ടി​ക​ളി​ലാ​യി മാ​ലി​ന്യം എ​ൻ​എ​ച്ച് റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന​ത് ക​ണ്ട് വീ​ഡി​യോ എ​ടു​ക്കു​ക​യും ഇ​തു​ക​ണ്ട ഡ്രൈ​വ​റും ക്ലീ​ന​റും ചേ​ർ​ന്ന് ടാ​ങ്ക​ർ ലോ​റി​യി​ൽ യു​വാ​ക്ക​ളെ പി​ന്തു​ട​രു​ക​യും പാ​തി​ര​പ്പ​ള്ളി പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ഇ​രു​വ​രും സ​ഞ്ച​രി​ച്ച ബൈ​ക്ക് ഇ​ടി​ച്ചുവീ​ഴ്ത്തു​ക​യും തു​ട​ർ​ന്ന് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നു ക​ട​ന്നു​ക​ള​യു​ക​യു​മാ​ണു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കു​പ​റ്റി​യ യു​വാ​ക്ക​ളെ ആം​ബു​ല​ൻ​സി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത്, സോ​ജു എ​ന്നി​വ​ർ​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ആ​ല​പ്പു​ഴ ക​ള​ർ​കോ​ട് ഭാ​ഗ​ത്തു​ള്ള ഹോ​ട്ട​ലി​ൽ നി​ന്നു മാ​ലി​ന്യം എ​ടു​ക്കു​ന്ന വ​ണ്ടി​ക്കാ​രാ​ണ് മാ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളു​ന്ന​തു​ക​ണ്ട് വീ​ഡി​യോ എ​ടു​ത്ത യു​വാ​ക്ക​ളെ പി​ന്തു​ട​ർ​ന്ന് വാ​ഹ​നം ഇ​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​തെ​ന്നും മ​ന​സിലാ​ക്കി. ത​ണ്ണി​ർ​മു​ക്കം ഭാ​ഗ​ത്ത് വച്ച് പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ർ​ദേശ​പ്ര​കാ​രം ഡി​വൈ​എ​സ്പി ടി.​ബി. വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ത്ത് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​മേ​ഷ് സു​ധാ​ക​ര, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷൈ​ൻ, റോ​ബി​ൻ​സ​ൺ, അ​നി​ൽ​കു​മാ​ർ, സി​വി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ മ​ഹേ​ഷ്, സു​ജി​ത്ത്, വി​നു, പ്ര​ജി​ത്ത് ഹ​രീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.