ടോ​റ​സും വാ​നും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ര്‍​ക്കു പ​രി​ക്ക്
Friday, May 3, 2024 11:28 PM IST
ചേ​ർ​ത്ത​ല: ദേ​ശീ​യ​പാ​ത​യി​ൽ ടോ​റ​സ് ലോ​റി​യും ഇ​ൻ​സു​ലേ​റ്റ​ഡ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ടു​ക്കി പ​ള്ളി​പ്പ​റ​മ്പി​ൽ ജോ​യ​ൽ ജോ​മി(26), ചേ​ലാ​ച്ചൂ​ട് വാ​ത​നാ​ട്ട് ജോ​ഷി (25), ചേ​ർ​ത്ത​ല എ​സ്എ​ൽ​പു​രം കൊ​ടു​മ്പാ​ട്ടു​വെ​ളി അ​നീ​ഷ്(40) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഇ​രു​വാ​ഹ​ന​ങ്ങ​ളി​ലും കു​ടു​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ​യും സ​ഹാ​യി​യെ​യും ചേ​ർ​ത്ത​ല​യി​ൽനി​ന്ന് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ​ത്തി ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ച​തി​നു​ശേ​ഷ​മാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മൂ​വ​രെ​യും ചേ​ർ​ത്ത​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.