ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റര്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു
Friday, May 3, 2024 11:28 PM IST
എ​ട​ത്വ: സെ​ന്‍റ് ജോ​ര്‍​ജ് ഫെ​ാറോ​നാ​പ​ള്ളി തി​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് തീ​ര്‍​ഥാട​ക​ര്‍​ക്കാ​യി ദൈ​വ​ദാ​സ​ന്‍ പു​ത്ത​ന്‍​പ​റ​മ്പി​ല്‍ തൊ​മ്മ​ച്ച​ന്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റര്‍ പ​ള്ളി​യു​ടെ തെ​ക്ക് വ​ശ​ത്താ​യി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. കൗ​ണ്ട​റി​ന്‍റെ ഉ​ദ്ഘാ​ട​നം ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ റ​വ. ഡോ. ​വ​ര്‍​ഗീ​സ് താ​ന​മാ​വു​ങ്ക​ല്‍ നി​ര്‍​വഹി​ച്ചു.

വി​കാ​രി ഫാ. ​ഫി​ലി​പ്പ് വൈ​ക്ക​ത്തു​കാ​ര​ന്‍, വൈ​സ് പോ​സ്റ്റു​ലേ​റ്റ​ര്‍ ഫാ. ​അ​നീ​ഷ് കു​ടി​യി​ല്‍, എ​സ്എ​ഫ്ഒ പ്ര​സി​ഡ​ന്‍റ് സാ​ബു ക​രി​ക്കം​പ​ള്ളി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തീ​ര്‍​ഥാട​ക​ര്‍​ക്ക് അ​ടി​യ​ന്തര സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കൂ​ടാ​തെ തൊ​മ്മ​ച്ച​ന്‍റെ ജീ​വ​ച​രി​ത്രം, സ​ഭാ​പ്ര​വ​ര്‍​ത്ത​നം എ​ന്നി​വ​യെക്കുറി​ച്ചു​ള്ള പു​സ്ത​ക​ങ്ങ​ള്‍, ല​ഘു​ലേ​ഖ​ക​ള്‍ എ​ന്നി​വ കൗ​ണ്ട​റി​ല്‍നി​ന്നും ല​ഭി​ക്കും.