ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍: വാ​ഹ​ന പ്ര​ചാ​ര​ണജാ​ഥ സ​മാ​പി​ച്ചു
Friday, May 3, 2024 11:28 PM IST
മാ​വേ​ലി​ക്ക​ര: ആ​ധാ​ര​മെ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍ 24-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​പ്പാ​ടു​നി​ന്ന് ആ​രം​ഭി​ച്ച തെ​ക്ക​ന്‍​മേ​ഖ​ല വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ മാ​വേ​ലി​ക്ക​ര​യി​ല്‍ സ​മാ​പി​ച്ചു. മേ​യ് ഒ​ന്‍​പ​ത് 10, 11 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി​ട്ടാ​ണ് വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്.

എ​കെ​ഡ​ബ്ല്യു ആ​ൻ​ഡ് എ​സ്എ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ.​അ​ന്‍​സാ​ര്‍ ജാ​ഥാ ക്യാ​പ്റ്റ​നും ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ എം.​പി. മ​ധു​സൂ​ദ​ന​ന്‍ വൈ​സ് ക്യാ​പ്റ്റ​നു​മാ​യ പ്ര​ചാ​ര​ണ​ജാ​ഥ കാ​യം​കു​ളം, ക​റ്റാ​നം, നൂ​റ​നാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി​യാ​ണ് മാ​വേ​ലി​ക്ക​ര​യി​ല്‍ സ​മാ​പി​ച്ച​ത്. സ​മാ​പ​ന യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​മോ​ഹ​ന്‍​കു​മാ​ര്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പെ​രു​മ്പ​ള്ളി, പ്രോ​ഗ്രാം ക​ണ്‍​വീ​ന​ര്‍ ഒ.​നി​സാ​ര്‍, വ​നി​താ​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വൃ​ന്ദാ​മ​ണി, ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​യ​ശ്രീ, സു​ലേ​ഖ കൃ​ഷ്ണ​ന്‍​കു​ട്ടി, രാ​ജേ​ഷ്‌​കു​മാ​ര്‍, രാ​മ​ച​ന്ദ്ര​ന്‍, പി.​കെ.​സു​ഗ​ത​ന്‍, സു​ശീ​ല, രാ​ജേ​ശ്വ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.