കെപി റോ​ഡി​ൽ യു​വാ​ക്ക​ളു​ടെ​ അ​ഭ്യാ​സപ്ര​ക​ട​നം; കാർ ക​സ്റ്റ​ഡി​യി​ൽ
Friday, May 3, 2024 11:28 PM IST
ചാരും​മൂ​ട്: കെപി റോ​ഡി​ലൂ​ടെ ഭീ​തി​പ​ര​ത്തി യാ​ത്ര ന​ട​ത്തി​യ സം​ഘം സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​ർ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​ച്ചെ​ടു​ത്ത് നൂ​റ​നാ​ട് പോ​ലീ​സി​നു കൈ​മാ​റി. വാ​ഹ​ന ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി​രേ മോ​ട്ടോ​ർ വാ​ഹ​ന​നി​യ​മ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ചു.

പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര എ​ള്ളു​വി​ള കി​ഴ​ക്കേ​തി​ൽ ആ​ഷി​ഖി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെഎൽ 24- എ​ൻ. 8838 ന​മ്പ​ർ വാ​ഹ​ന​മാ​ണ് വീ​ട്ടി​ൽനി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സ്ഥ​ല​വാ​സി​യാ​യ ഖാ​ലി​ബാ​യി​രു​ന്നു വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന​ത്. സ​ജാ​സ്, അ​ത്തൂ​സ് ബി​ലാ​ൽ, റ​യി​ഹാ​ൻ, ന​ജാ​ത്, അ​ഷ്ക​ർ, നാ​സിം എ​ന്നി​വ​രാ​യി​രു​ന്നു യാ​ത്ര​ക്കാ​രാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കുശേ​ഷ​മാ​യി​രു​ന്നു സം​ഭ​വം. കൂ​ട്ടു​കാ​ര​ന്‍റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സം​ഘം കാ​റി​ന്‍റെ നാ​ലു ഡോ​റി​ലൂ​ടെ​യും പു​റ​ത്തേക്കു ​ത​ള്ളിനി​ന്ന് അ​ഭ്യാ​സം കാ​ട്ടി ആ​ഘോ​ഷ​പൂ​ർ​വ​മാ​യി​രു​ന്നു യാ​ത്ര. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ചു വ​ന്ന​ത് റോ​ഡി​ലൂ​ടെ​യു​ള്ള മ​റ്റ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​തി​യു​ള​വാ​ക്കി​യി​രു​ന്നു. മാ​ധ്യ​മ വാ​ർ​ത്ത​യെത്തുട​ർ​ന്ന് ആ​ല​പ്പു​ഴ ആ​ർ​ടിഒ എ.​ആ​ർ. ദി​ലു, മാ​വേ​ലി​ക്ക​ര ജോ​യിന്‍റ് ആ​ർ​ടി​ഒ എം.​ജി. മ​നോ​ജ് എ​ന്നി​വ​രു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ഇ​ന്ന​ലെ വൈ​കി​ട്ട് മാ​വേ​ലി​ക്ക​ര​യി​ൽനി​ന്നും മോ​ട്ടോ​ർ വാ​ഹ​നവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി കാ​ർ ഷെ​ഡ്ഡി​ൽ ടാ​ർ​പ്പാ​ളി​ൻ ഇ​ട്ട് മൂ​ടി​യി​ട്ടി​രു​ന്ന വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച താ​മ​ര​ക്കു​ളം ഗു​രു​നാ​ഥ​ൻ​കു​ള​ങ്ങ​ര​യി​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി ര​ണ്ടു പേ​രെ മ​ർ​ദിച്ച വി​വാ​ഹ സം​ഘ​ത്തോ​ടൊ​പ്പം ചാ​രും​മൂ​ട് ടൗ​ൺ വ​രെ ഈ ​വാ​ഹ​ന​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.