ത​ണ​ൽ​മ​രം തീ​യി​ട്ട് ന​ശി​പ്പി​ച്ചു
Monday, May 6, 2024 11:45 PM IST
വാ​ഴൂ​ർ: നെ​ടു​മാ​വ് ക​വ​ല​യി​ലെ ബ​ദാം മ​ര​ത്തി​ന് ചു​വ​ട്ടി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ടു ന​ശി​പ്പി​ച്ചു. നെ​ടു​മാ​വി​ലെ 15 വ​ർ​ഷം പ​ഴ​ക്ക​മു​ണ്ടാ​യി​രു​ന്ന ര​ണ്ട് ക​മ്പ​ക മ​ര​ങ്ങ​ൾ, വ​ഴി​യോ​ര ത​ണ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട്ടു​വ​ള​ർ​ത്തി​യ ര​ണ്ട് മ​ഹാ​ഗ​ണി എ​ന്നി​വ ക​ഴി​ഞ്ഞ വ​ർ​ഷം തീ​യി​ട്ട് ന​ശി​പ്പി​ച്ചി​രു​ന്നു.

ഉ​ഷ്ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ടു​ന്ന കേ​ര​ള​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന മ​ര​ങ്ങ​ൾ കൂ​ടി ചി​ല സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ തീ​യി​ട്ട് ന​ശി​പ്പി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ട്രീ ​ക​മ്മി​റ്റി അം​ഗ​വും പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നു​മാ​യ കെ. ​ബി​നു വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽകി.