പാ​ത​യോ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി; ക​ന​ക​പ്പ​ല​ത്ത് വ​ന​പാ​ത ഇ​നി കാ​മ​റ​ക​ളി​ൽ
Tuesday, May 7, 2024 10:45 PM IST
എ​രു​മേ​ലി: ക​ന​ക​പ്പ​ലം മു​ത​ൽ വെ​ച്ചൂ​ച്ചി​റ വ​രെ പാ​ത​യോ​ര സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. സാ​മൂ​ഹ്യ സേ​വ​ന സം​ഘ​ട​ന​യാ​യ മാ​ർ ക്രി​സോ​സ്റ്റം ഫൗ​ണ്ടേ​ഷ​നാ​ണ് ഹ​രി​തം ആ​ര​ണ്യ​കം എ​ന്ന പേ​രി​ൽ പ​ദ്ധ​തി ആ​രം​ഭി​ച്ച​ത്.

ഫൗ​ണ്ടേ​ഷ​ൻ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന 20 കാ​മ​റ​ക​ൾ സ്ഥാ​പി​ക്കു​ന്ന​തോ​ടെ വ​ന​പാ​ത പൂ​ർ​ണ​മാ​യും ഇ​നി കാ​മ​റാ നി​രീ​ക്ഷ​ണ​ത്തി​ലാ​കു​മെ​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ പൂ​ന്തോ​ട്ട​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മു​മ്പ് വ​ന​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും ദി​വ​സ​വും നി​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളു​ടെ കാ​ഴ്ച ക​ന​ക​പ്പ​ലം-​ക​രി​മ്പി​ൻ​തോ​ട്-​മു​ക്ക​ട വ​ന​പാ​ത​യി​ലാ​യി​രു​ന്നു. ഇ​വി​ടെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ വ​നംവ​കു​പ്പ് സ്ഥാ​പി​ച്ച​തോ​ടെ മാ​ലി​ന്യ​ങ്ങ​ൾ ഇ​ട്ട നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ സ​ഹി​തം കേ​സി​ൽ കു​ടു​ങ്ങി. ഇ​തോ​ടെ പാ​ത ഇ​പ്പോ​ൾ മാ​ലി​ന്യ​മു​ക്ത​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ട​ൺ​ക​ണ​ക്കി​ന് മാ​ലി​ന്യ​ങ്ങ​ളാ​ണ് വ​നം​വ​കു​പ്പ് ഇ​വി​ടെ​നി​ന്നു നീ​ക്കി​യ​ത്. തു​ട​ർ​ന്നാ​ണ് കാ​മ​റ​ക​ൾ വ​ച്ച​ത്. ഇ​തേ ന​ട​പ​ടി ഇ​നി ക​ന​ക​പ്പ​ലം-​വെ​ച്ചൂ​ച്ചി​റ റോ​ഡി​ലെ വ​ന​പാ​ത​യി​ലും പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഈ ​പാ​ത​യും മാ​ലി​ന്യ​മു​ക്ത​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

ഹ​രി​തം ആ​ര​ണ്യ​കം പ​ദ്ധ​തി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് റെ​ജി കോ​പ്പാ​റ, വ​നം​വ​കു​പ്പ് ക​ന​ക​പ്പ​ലം സോ​ഷ്യ​ൽ ഫോ​റ​സ്ട്രി റേ​ഞ്ച് ഓ​ഫീ​സ​ർ ഹ​രി​ലാ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു.

ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടി.​കെ. സാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.