എം​വി​ഐ​പി ക​നാ​ല്‍ ശു​ചീ​ക​ര​ണത്തിന്‍റെര​ണ്ടാ​ഘ​ട്ടം നടന്നു
Wednesday, May 8, 2024 7:07 AM IST
കു​റു​​പ്പ​​ന്ത​​റ: ഓ​​മ​​ല്ലൂ​​ര്‍ പ്ര​​ദേ​​ശ​​വാ​​സി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ എം​​വി​​ഐ​​പി ക​​നാ​​ല്‍ ശു​​ചീ​​ക​​ര​​ണ​​ത്തി​​ന്‍റെ ര​​ണ്ടാ​​ഘ​​ട്ടം ന​​ട​​ന്നു. കാ​​ടും പ​​ള്ള​​യും മാ​​ലി​​ന്യ​​ങ്ങ​​ളും നി​​റ​​ഞ്ഞ എം​​വി​​ഐ​​പി ക​​നാ​​ല്‍ നാ​​ട്ടു​​കാ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഘ​​ട്ടം ഘ​​ട്ട​​മാ​​യി വൃ​​ത്തി​​യാ​​ക്കി വ​​രി​​ക​​യാ​​ണ്. ഓ​​മ​​ല്ലൂ​​ര്‍ പ്ര​​ദേ​​ശ​​ത്തെ ക​​നാ​​ല്‍ ശു​​ദ്ധീ​​ക​​ര​​ണ​​ത്തി​​ന്‍റെ ര​​ണ്ടാ​​ഘ​​ട്ടം ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്തം​​ഗം ആ​​ന്‍​സി മാ​​ത്യു ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

ഓ​​മ​​ല്ലൂ​​ര്‍ പ്ര​​ദേ​​ശ​​ത്തു​കൂ​​ടി ക​​ട​​ന്നു​​പോ​​കു​​ന്ന ര​​ണ്ട് കി​​ലോ മീ​​റ്റോ​​ളം ദൂ​​ര​​ത്തി​​ലാ​​ണ് ക​​നാ​​ല്‍ വൃ​​ത്തി​​യാ​​ക്കി തെ​​ളി​​നീ​​രൊ​​ഴു​​കു​​ന്ന ക​​നാ​​ലാ​​ക്കി മാ​​റ്റി​​യെ​​ടു​​ക്കു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​നാ​​യി പ്ര​​ദേ​​ശ​​വാ​​സി​​ക​​ള്‍ മു​​ന്നി​​ട്ടി​​റ​​ങ്ങി​​യി​​രി​​ക്കു​​ന്ന​​ത്.

ക​​നാ​​ല്‍ വൃ​​ത്തി​​യാ​​ക്കി​​യ ശേ​​ഷം വ​​രും​​കാ​​ല​​ങ്ങ​​ളി​​ലും ക​​നാ​​ല്‍ സം​​ര​​ക്ഷി​​ക്കാ​​നും തു​​ട​​ര്‍​പ​​ദ്ധ​​തി​​യാ​​യി ഇ​​തു മു​​ന്നോ​​ട്ട് കൊ​​ണ്ടു​​പോ​​കു​​ന്ന​​തി​​നു​​മാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ തീ​​രു​​മാ​​നം. എ​​ല്ലാ​​യി​​ട​​ത്തും നാ​​ട്ടു​​കാ​​ര്‍ സം​​ഘ​​ടി​​ച്ചു ക​​നാ​​ല്‍ വൃ​​ത്തി​​യാ​​ക്കി സൂ​​ക്ഷി​​ച്ചാ​​ല്‍ ആ​​യി​​ര​​ക​​ണ​​ക്കി​​നാ​​ളു​​ക​​ള്‍​ക്ക് ഇ​​തി​ന്‍റെ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​മെ​​ന്നും ത​​ങ്ങ​​ള്‍ തു​​ട​​ങ്ങി​​വ​​ച്ച പ​​ദ്ധ​​തി മ​​റ്റു​​ള്ള​​വ​​രും മാ​​തൃ​​ക​​യാ​​ക്കി​​യാ​​ല്‍ ക​​നാ​​ലും പ​​രി​​സ​​ര​​വും ടൂ​​റി​​സ സൗ​​ഹൃ​​ദ പ്ര​​ദേ​​ശ​​മാ​​ക്കാ​​നാ​​വു​​മെ​​ന്നും ഇ​​വ​​ര്‍ പ​​റ​​യു​​ന്നു.

ജോ​​ണി വെ​​ങ്ങി​​ണി​​ക്ക​​പ​​റ​​മ്പി​​ല്‍, ജോ​​ജി ഒ​​റ്റ​​പ്ലാ​​ക്കി​​ല്‍, നോ​​ബി​​ള്‍ ജോ​​യി, പീ​​റ്റ​​ര്‍ ചെ​​റു​​കു​​ന്നേ​​ല്‍ എ​​ന്നി​​വ​​ര്‍ ക​​നാ​​ല്‍ ശു​​ചീ​​ക​​ര​​ണ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി. അം​​ഗ​​ങ്ങ​​ള്‍​ക്ക് കു​​റു​​പ്പ​​ന്ത​​റ കു​​ടും​​ബ​​രോ​​ഗ്യ കേ​​ന്ദ്ര​​ത്തി​​ല്‍നി​​ന്ന് പ്ര​​തി​​രോ​​ധ ഗു​​ളി​​ക​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.

മൂ​​ന്നാ​​ഘ​​ട്ട ശു​​ചീ​​ക​​ര​​ണം 12ന് ​​ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം നി​​ര്‍​മ​​ല ജി​​മ്മി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ലോ​​ക പ​​ഞ്ച​​ഗു​​സ്തി ചാ​​മ്പ്യ​​ന്‍ ജോ​​ബി മാ​​ത്യു മു​​ഖ്യാ​​തി​​ഥി​​യാ​​യി​​രി​​ക്കും. മാ​​ഞ്ഞൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​ജു സെ​​ബാ​​സ്റ്റ്യ​​ന്‍ കൊ​​ണ്ടൂ​​ക്കാ​​ല, വാ​​ര്‍​ഡ് മെ​​മ്പ​​ര്‍ ചാ​​ക്കോ മ​​ത്താ​​യി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.