നെ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് പ​ണം ല​ഭ്യ​മാ​ക്ക​ണം: നെ​ല്‍ ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി
Wednesday, May 8, 2024 7:21 AM IST
ച​​ങ്ങ​​നാ​​ശേ​​രി:​ നെ​​ല്‍ ക​​ര്‍​ഷ​​ക​​ര്‍​ക്ക് പ​​ണം കൊ​​ടു​​ക്കാ​​തി​​രി​​ക്കു​​ന്ന എ​​സ്ബി​​ഐ​​യു​​ടെ നി​​ല​​പാ​​ടി​​ല്‍ നെ​​ല്‍ ക​​ര്‍​ഷ​​ക സം​​ര​​ക്ഷ​​ണ സ​​മി​​തി ​ച​​ങ്ങ​​നാ​​ശേ​​രി മേ​​ഖ​​ല യോ​​ഗം പ്ര​​തി​​ഷേ​​ധം രേ​​ഖ​​പ്പെ​​ടു​​ത്തി. മാ​​ര്‍​ച്ച് ര​​ണ്ടാം വാ​​രം മു​​ത​​ല്‍ കൊ​​യ്ത് സം​​ഭ​​ര​​ണം ന​​ട​​ത്തി​​യ നെ​​ല്ലി​​ന്‍റെ പ​​ണം ല​​ഭ്യ​​മാ​​ക്കാ​​ത്ത എ​​സ്ബി​​ഐ​​യു​​ടെ നി​​ല​​പാ​​ട് ക​​ര്‍​ഷ​​ക​​രോ​​ടു​​ള്ള വെ​​ല്ലു​​വി​​ഴി​​യാ​​ണെ​​ന്ന് യോ​​ഗം ചൂ​​ണ്ടി​​ക്കാ​​ട്ടി.

പ്ര​​തി​​സ​​ന്ധി അ​​വ​​സാ​​നി​​പ്പി​​ക്കാ​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഇ​​ട​​പെ​​ട​​ണ​​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​ട്ടു.നെ​​ല്‍ ക​​ര്‍​ഷ​​ക​​രു​​ടെ പ​​ണം ല​​ഭ്യ​​മാ​​ക്കാ​​ന്‍ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ല്ലെ​​ങ്കി​​ല്‍ ശ​​ക്ത​​മാ​​യ സ​​മ​​ര​​പ​​രി​​പാ​​ടി​​ക​​ള്‍​ക്ക് രൂ​​പം കൊ​​ടു​​ക്കാ​​നും യോ​​ഗം തീ​​രു​​മാ​​നി​​ച്ചു.

ക​​ണ്‍​വീ​​ന​​ര്‍ സ​​ന്തോ​​ഷ് പ​​റ​​മ്പി​ശേ​രി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ സ​​മി​​തി ര​​ക്ഷാ​​ധി​​കാ​​രി വി.​ജെ. ലാ​​ലി ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കോ-​കോ​​ര്‍​ഡി​​നേ​​റ്റ​​ര്‍ അ​​നി​​യ​​ന്‍​കു​​ഞ്ഞ്, പ്ര​​ഫ. ജോ​​സ​​ഫ് ടി​​റ്റോ, ജ​​യ​​ന്‍ തോ​​ട്ടാ​​ശേ​​രി, ജി​​ക്കു കു​​ര്യാ​​ക്കോ​​സ്, സോ​​ണി ക​​ള​​രി​​ക്ക​​ല്‍, സി.​വി. ആ​​ന്‍റ​​ണി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ഇ​ൻ​ഫാം

ച​​ങ്ങ​​നാ​​ശേ​​രി: കു​​ട്ട​​നാ​​ട്ടി​​ലെ മു​​ഴു​​വ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്കും പു​​ഞ്ച​​കൃ​​ഷി​​യു​​ടെ നെ​​ല്ലു​​വി​​ല ന​​ൽ​​കാ​​ൻ സ​​ർ​​ക്കാ​​ർ അ​​ടി​​യ​​ന്തര​​ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​തി​​രൂ​​പ​​ത ഇ​​ൻ​​ഫാം നി​​ർ​​വാ​​ഹ​​ക​​സ​​മി​​തി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​പ്പോ​​ൾ കാ​​ന​​റാ​​ബാ​​ങ്കി​​ൽ അ​​ക്കൗ​​ണ്ട് ഉ​​ള്ള വ​​ള​​രെ കു​​റ​​ച്ചു​​പേ​​രു​​ടെ (ഏ​​പ്രി​​ൽ ആ​​ദ്യ ആ​​ഴ്ച പി​ആ​​ർ​എ​​സ് എ​​ഴു​​തി​​യ​​വ​​രു​​ടെ വ​​രെ ) പ​​ണം മാ​​ത്ര​​മേ ന​​ൽ​​കിത്തു​​ട​​ങ്ങി​​യി​​ട്ടു​​ള്ളൂ. സ്റ്റേ​​റ്റ് ബാ​​ങ്ക് ഏ​​പ്രി​​ൽ മാ​​സ​​ത്തെ പി​ആ​​ർ​എ​​സി​ന്‍റെ ​ലെ​​റ്റ​​റാ​​യി​​ല്ല എ​​ന്ന് പ​​റ​​ഞ്ഞു ഇ​​തു​വ​​രെ​​യും പ​​ണം ന​​ൽ​​കിത്തുട​​ങ്ങി​​യി​​ട്ടി​​ല്ല.​

യോ​​ഗ​​ത്തി​​ൽ ഇ​​ൻ​​ഫാം അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ർ ഫാ.​ ​തോ​​മ​​സ്കു​​ട്ടി താ​​ന്നി​​യ​​ത്ത് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ.​ ​സോ​​ണി പ​​ള്ളി​​ച്ചി​​റ, ഡോ.​ ​സേ​​വി​​ച്ച​​ൻ മു​​ഹ​​മ്മ, ടോം ​​ജോ​​സ​​ഫ് ച​​മ്പ​​ക്കു​​ളം, ജോ​​സി ഡോ​​മി​​നി​​ക് പു​​ളി​​ങ്കു​​ന്ന്, റോ​​യ് മു​​ഹ​​മ്മ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.