കാ​വും​ക​ണ്ടം ഇ​ട​വ​ക​യി​ല്‍ വൈ​ദി​ക-സ​ന്ന്യ​സ്ത സം​ഗ​മം ന​ട​ത്തി
Wednesday, May 8, 2024 11:25 PM IST
കാ​വും​ക​ണ്ടം: കാ​വും​ക​ണ്ടം സെ​ന്‍റ് മ​രി​യ ഗൊ​രേ​ത്തി ഇ​ട​വ​ക​യി​ല്‍ വൈ​ദി​ക -സ​ന്യ​സ്ത​സം​ഗ​മം ന​ട​ത്തി. ഫാ. ​സ്‌​ക​റി​യ വേ​ക​ത്താ​നം സ​മ്മേ​ള​ന​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ഫെ​ലി​ക്‌​സ് ചി​റ​പ്പു​റ​ത്തേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മി​ഷ​ന്‍ അ​നു​ഭ​വം പ​ങ്കു​വയ്ക്ക​ല്‍, ച​ര്‍​ച്ച, സ്‌​നേ​ഹ​വി​രു​ന്ന് എ​ന്നി​വ നടന്നു. ഇ​ട​വ​ക​യി​ലെ നാ​ലാ​മ​ത് വൈ​ദി​ക-സ​ന്ന്യ​സ്ത​സം​ഗ​മ​മാ​ണി​ത്.

ഫാ. ​ഫെ​ലി​ക്‌​സ് ചി​റ​പ്പു​റ​ത്ത​ല്‍, സി​സ്റ്റ​ര്‍ ജോ​സ്നാ ​ജോ​സ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, സി​സ്റ്റ​ര്‍ ടെ​സി ക​ല്ലാ​ച്ചേ​രി​ല്‍, സി​സ്റ്റ​ര്‍ ജോ​സ്‌​ലി ഇ​രു​വേ​ലി​ക്കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ ലി​ന്‍​സി ഇ​രു​വേ​ലി​ക്കു​ന്നേ​ല്‍, സി​സ്റ്റ​ര്‍ സി​നി വ​ഞ്ചി​ക്ക​ച്ചാ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.