എസ്എസ്എൽസി: ഒ​ന്നാ​മൻ കോ​ട്ട​യം; നൂറ് മേനിയുമായി പാലാ
Thursday, May 9, 2024 2:39 AM IST
കോ​ട്ട​​യം: എ​​സ്എ​​സ്എ​​ല്‍​സി പ​​രീ​​ക്ഷ​​യി​​ല്‍ സം​​സ്ഥാ​​ന​​ത്ത് ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ വി​​ജ​​യ​​ശ​​ത​​മാ​​ന​​മു​​ള്ള ജി​​ല്ല​​യാ​​യി കോ​​ട്ട​​യം. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ​​വ​​രി​​ല്‍ 99.92 ശ​​ത​​മാ​​നം പേ​​ര്‍ വി​​ജ​​യി​​ച്ചാ​​ണ് സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ല്‍ ജി​​ല്ല നേ​​ട്ടം കൊ​​യ്ത​​ത്.

സം​​സ്ഥാ​​ന​​ത്ത് വി​​ജ​​യ​​ശ​​ത​​മാ​​നം ഏ​​റ്റ​​വും കൂ​​ടു​​ത​​ലു​​ള്ള വി​​ദ്യാ​​ഭ്യാ​​സ ജി​​ല്ല​​യാ​​യി പാ​​ലാ. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​വ​​രെ​​ല്ലാം ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​ത​​നേ​​ടി 100 ശ​​ത​​മാ​​നം വി​​ജ​​യം ക​​ര​​സ്ഥ​​മാ​​ക്കി​​യാ​​ണ് പാ​​ലാ നേ​​ട്ടം കൈ​​വ​​രി​​ച്ച​​ത്. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 3,209 പേ​​രും വി​​ജ​​യി​​ച്ചു.

ജി​​ല്ല​​യി​​ല്‍ പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 18,828 പേ​​രി​​ല്‍ 18,813 പേ​​ര്‍ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ര്‍​ഹ​​രാ​​യി. പ​​രീ​​ക്ഷ​​യെ​​ഴു​​തി​​യ 9,427 ആ​​ണ്‍​കു​​ട്ടി​​ക​​ളി​​ല്‍ 9,415 പേ​​രും 9,401 പെ​​ണ്‍​കു​​ട്ടി​​ക​​ളി​​ല്‍ 9,398 പേ​​രും ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് അ​​ര്‍​ഹ​​ത​​നേ​​ടി.