ഒ​രു​ക്ക​ങ്ങ​ളു​മാ​യി നൂ​റ്റ​മ്പ​തം​ഗ വോ​ള​ണ്ടി​യ​ര്‍ ടീം
Friday, May 3, 2024 12:05 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യു​ടെ 47-ാം രൂ​പ​താ​ദി​ന ഒ​രു​ക്ക​ങ്ങ​ള്‍​ക്കാ​യി നൂ​റ്റ​മ്പ​തം​ഗ വോ​ള​ണ്ടി​യ​ര്‍ ടീം ​സ​ജ്ജ​മാ​യി. രൂ​പ​ത ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍​ക്ക് ആ​തി​ഥ്യം വ​ഹി​ക്കു​ന്ന എ​രു​മേ​ലി ഫൊ​റോ​ന​യി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും വൈ​ദി​ക​രും സ​ന്യ​സ്ത​രും സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളു​മു​ള്‍​പ്പെ​ടു​ന്ന​താ​ണ് നൂ​റ്റ​മ്പ​തം​ഗ വോ​ള​ണ്ടി​യ​ര്‍ ടീം. 13​ന് ന​ട​ക്കു​ന്ന രൂ​പ​താ​ദി​നാ​ച​ര​ണം, അ​തി​നൊ​രു​ക്ക​മാ​യി ന​ട​ത്ത​ു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ത​യാ​റാ​യി​രി​ക്കു​ന്ന വോ​ള​ണ്ടി​യ​ര്‍ ടീം ​സം​ഗ​മം എ​രു​മേ​ലി അ​സം​പ്ഷ​ന്‍ ഫൊ​റോ​ന പ​ള്ളി പാ​രി​ഷ് ഹാ​ളി​ല്‍ ന​ട​ത്തി. ജ​ന​റ​ല്‍ ക​ണ്‍​വീ​ന​റും എ​രു​മേ​ലി ഫൊ​റോ​ന വി​കാ​രി​യു​മാ​യ ഫാ. ​വ​ര്‍​ഗീ​സ് പു​തു​പ്പ​റ​മ്പി​ല്‍, രൂ​പ​ത പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ജൂ​ബി മാ​ത്യു, രൂ​പ​ത പാ​സ്റ്റ​റ​ല്‍ ആ​നി​മേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​സ്റ്റാ​ന്‍​ലി പു​ള്ളോ​ലി​ക്ക​ല്‍ എ​ന്നി​വ​ര്‍ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു.

13നു ​ന​ട​ക്കു​ന്ന രൂ​പ​ത ദി​നാ​ച​രണ​ത്തി​ല്‍ ഇ​ടു​ക്കി രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​ണ്‍ നെ​ല്ലി​ക്കു​ന്നേ​ല്‍ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും. 11നു നടക്കുന്ന ഏ​ക​ദി​ന ബൈ​ബി​ള്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ അ​ട്ട​പ്പാ​ടി സെ​ഹി​യോ​ന്‍ ധ്യാ​നകേ​ന്ദ്ര​ത്തി​ലെ ഫാ. ​ബി​നോ​യി ക​രി​മ​രു​തു​ങ്ക​ല്‍ ന​യി​ക്കും. എ​രു​മേ​ലി ഫൊ​റോ​ന​യി​ലെ പാ​രി​ഷ് കൗ​ൺ​സി​ലം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്‌​സി​നു​മാ​യി 12നു ​സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗ​മം കോ​ട്ട​യം പൗ​ര​സ്ത്യ വി​ദ്യാ​പീ​ഠം സ​ഭാ​നി​യ​മ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ​ഫ് ക​ടു​പ്പി​ല്‍, ഷാ​ജി വൈ​ക്ക​ത്തു​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ ന​യി​ക്കും. രൂ​പ​താ​ദി​ന​മാ​യ 12നു ​രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ലും രൂ​പ​താ​ദി​ന പ​താ​ക ഉ​യ​ര്‍​ത്തും.

രൂ​പ​ത​യി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു​മു​ള്ള പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന രൂ​പ​താ​ദി​നാ​ച​ര​ണ പ്ര​തി​നി​ധി സം​ഗ​മം 13നു നടക്കും. വോ​ള​ണ്ടി​യ​ര്‍ ടീം ​സം​ഗ​മ​ത്തി​ല്‍ വൈ​ദി​ക​ര്‍, എ​രു​മേ​ലി ഫൊ​റോ​ന​യി​ലെ ഇ​ട​വ​ക​ക​ളി​ല്‍നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വോ​ള​ണ്ടി​യ​ര്‍ ടീ​മം​ഗ​ങ്ങ​ള്‍, സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.