രാ​ത്രി​യി​ൽ ക​ര​ടി​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​ൻ അ​ദ്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Saturday, May 4, 2024 3:34 AM IST
വ​ണ്ടി​പ്പെ​രി​യാ​ർ: രാ​ത്രി​യി​ൽ ക​ര​ടി​യു​ടെ മു​ന്നി​ൽ​പ്പെ​ട്ട ക​ർ​ഷ​ക​ൻ അ​ദ്ഭു​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വ​ള്ള​ക്ക​ട​വ് കു​ന്ന​ത്തുപ​തി​യി​ൽ വീ​ട്ടി​ൽ സിബി​യാ​ണ് ക​ര​ടി​യു​ടെ മു​ന്നി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ടത്. വ്യാ​ഴാ​ഴ്ച രാ​തി 9.30ഓ​ടെ വ​ണ്ടി​പ്പെ​രി​യാ​ർ-​വ​ള്ള​ക്ക​ട​വ് റോ​ഡി​ൽ അ​മ്പ​ല​പ്പ​ടി​ക്ക് സ​മീ​പ​മാ​യി​രുന്നു സം​ഭ​വം.

രാത്രി വ​ള​ർ​ത്തു​നാ​യ്ക്ക​ൾ കു​ര​യ്ക്കു​ന്ന​തു​കേ​ട്ട് ടോ​ർ​ച്ചു​മാ​യി മെ​യി​ൻ റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​യ പ്പോൾ റോ​ഡ​രി​കി​ൽ നി​ന്നി​രു​ന്ന ക​ര​ടി സിബി യുടെ നേരേ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു.

സി​ബി​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ടോ​ർ​ച്ച് ക​ര​ടി​യു​ടെ മു​ഖ​ത്തേ​ക്ക് തെ​ളി​ക്കു​ക​യും ബ​ഹ​ളം വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ക​ര​ടി റോ​ഡി​ൽ​നി​ന്നു പെ​രി​യാ​ർ ന​ദി​യു​ടെ ഭാ​ഗ​ത്തേ​ക്ക് ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി ഈ ​പ്ര​ദേ​ശ​ത്ത് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ക​ര​ടി​യു​ടെ ഒ​ച്ച കേ​ൾ​ക്കു​ന്നു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു. സമീ​പ പ്രദേ​ശ​ങ്ങ​ളി​ലെ പ​റ​മ്പി​ലെ മ​ര​ത്തി​ന്‍റെ ചു​വ​ട്ടി​ൽ ക​ര​ടി മാ​ന്തി തേ​ൻ ഭ​ക്ഷി​ച്ചി​രു​ന്ന​താ​യും സിബി പറ​യു​ന്നു.