കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്കു പ​രി​ക്ക്
Saturday, May 4, 2024 3:34 AM IST
മ​റ​യൂ​ര്‍: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യ മ​റ​യൂ​ര്‍ പ​ള്ള​നാ​ട്ടി​ല്‍ കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ യു​വ​തി​ക്ക് പ​രി​ക്ക്. പ​ള്ള​നാ​ട് സ്വ​ദേ​ശി ഗോ​മ​തി ച​ന്ദ്ര​നാ (35)ണ് ​ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ വീ​ടി​നു സ​മീ​പ​ത്തെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​ഞ്ഞ​ടു​ത്ത കാ​ട്ടു​പോ​ത്ത് ഗോ​മ​തി​യെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സാ​ര​മാ​യി പ​രി​ക്കേ​റ്റ ഗോ​മ​തി​യെ മ​റ​യൂ​ര്‍ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

പൊ​തു​വേ വ​ന്യ​മൃ​ഗ​ശ​ല്യ​ത്താ​ല്‍ പൊ​റു​തി​മു​ട്ടി​യി​രി​ക്കു​ന്ന ഈ ​മേ​ഖ​ല​യി​ല്‍ ഗ്രാ​മ​വാ​സി​ക​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും നി​ല​നി​ല്‍​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

വ​ന്യ​മൃ​ഗ​ങ്ങ​ള്‍ ജ​ന​വാ​സ മേ​ഖ​ല​യി​ല്‍ എ​ത്തു​ന്ന​ത് ത​ട​യാ​ന്‍ വ​നാ​തി​ര്‍​ത്തി​ക​ളി​ല്‍ സം​ര​ക്ഷ​ണ​വേ​ലി പോ​ലു​ള്ള പ്ര​തി​രോ​ധ​മാ​ര്‍​ഗ​ങ്ങ​ള്‍ വ​നം​വ​കു​പ്പ് ഒ​രു​ക്ക​ണ​മെ​ന്നു നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെട്ടു.