സ്മി​ത ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന പ​ഠ​ന​ത്തി​ന് ദേ​ശീ​യ അം​ഗീ​കാ​രം
Saturday, May 4, 2024 3:34 AM IST
തൊ​ടു​പു​ഴ: സ്മി​ത മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ലെ ഇ​എ​ന്‍​ടി, ഹെ​ഡ് ആ​ന്‍​ഡ് നെ​ക്ക് ഓ​ങ്കോ സ​ര്‍​ജ​റി വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ട്ടി​ക​ളി​ലെ കൂ​ര്‍​ക്കം​വ​ലി​യും ശ്വാ​സ​ത​ട​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ത്തി​യ പ​ഠ​ന​ത്തി​നു ദേ​ശീ​യ അം​ഗീ​കാ​രം ല​ഭി​ച്ചു.

പീ​ഡി​യാ​ട്രി​ക് ഒ​ബ്‌​സ്ട്ര​ക്‌​ടീ​വ് സ്ലീ​പ് അ​പ്നി​യ ഉ​ള്ള കു​ട്ടി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള ചി​കി​ത്സാ​പ​ഠ​നം ഇ​എ​ന്‍​ടി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സാ​നു പി. ​മൊ​യ്തീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്.

ഇ​ന്ത്യ​യി​ലെ ഇ​എ​ന്‍​ടി ഡോ​ക്ട​ര്‍​മാ​രു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ ഇ​ന്ത്യ​ന്‍ ജേ​ര്‍​ണ​ല്‍ ഓ​ഫ് ഓ​ട്ടോ ലാ​റിം​ഗോ​ള​ജി ഹെ​ഡ് ആ​ന്‍​ഡ് നെ​ക്ക് സ​ര്‍​ജ​റി​യി​ലാ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

പീ​ഡി​യാ​ട്രി​ക് ഒ​എ​സ്എ ഉ​ള്ള കു​ട്ടി​ക​ളി​ല്‍, വേ​ദ​ന​ര​ഹി​ത​മാ​യ എ​ന്‍​ഡോ​സ്‌​കോ​പി​ക് കോ​ബ്ലേ​ഷ​ന്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ക​യും തു​ട​ര്‍​ന്നു​ള്ള മാ​സ​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം വി​ല​യി​രു​ത്തു​ക​യും ചെ​യ്തു.