ഇ​ട​മ​ല​ക്കു​ടി​യി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
Saturday, May 4, 2024 3:41 AM IST
തൊ​ടു​പു​ഴ: വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ട​മ​ല​ക്കു​ടി​യി​ല്‍ സ്‌​നേ​ഹ​ഹ​സ്തം എ​ന്ന പേ​രി​ല്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഐ​എം​എ കേ​ര​ള ചാ​പ്റ്റ​ര്‍, ആ​രോ​ഗ്യ​വ​കു​പ്പ്, പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​മ്പി​ല്‍ 210ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. വി​ദ​ഗ്ധ​രാ​യ 24 ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തിലു​ള്ള സം​ഘം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു.

അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ജെ. ​ജ​സ്റ്റി​ന്‍ മോ​ഹ​ന്‍ ക്യാ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​എം​എ പ്ര​സി​ഡ​ന്‍റ് ഡോ. ​ജോ​സ​ഫ് ബെ​ന​വ​ന്‍, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ര്‍.​എ​സ്. അ​രു​ണ്‍, മൂ​ന്നാ​ര്‍ ഡി​എ​ഫ്ഒ ര​മേ​ഷ് ബി​ഷ്‌​ണോ​യി, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ജോ​ബ് ജെ. ​നേ​ര്യം​പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.