ഇൻഡോർ ബിഷപ് മാർ തോമസ് മാത്യു കുറ്റിമാക്കലിന് ജന്മനാടിന്‍റെ സ്വീകരണം
Monday, May 6, 2024 3:32 AM IST
വാ​​​ഴ​​​ക്കു​​​ളം:​ ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് ഇ​​​ട​​​വ​​​ക​​​യ്ക്കും കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​യ്ക്കും ഏ​​​റെ അ​​​ഭി​​​മാ​​​ന​​​വും ആ​​​ഹ്ലാ​​​ദ​​​വു​​​മാ​​​ണ് ഇ​​​ൻ​​​ഡോ​​​ർ രൂ​​​പ​​​ത​​​യി​​​ലെ ബി​​​ഷ​​​പ്പു​​​മാ​​​രെ​​​ന്ന് കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ.

ഇ​​​ൻ​​​ഡോ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ്പാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ മാ​​​ർ തോ​​​മ​​​സ് മാ​​​ത്യു കു​​​റ്റി​​​മാ​​​ക്ക​​​ലി​​​ന് മാ​​​തൃ ​ഇ​​​ട​​​വ​​​ക​​​യാ​​​യ ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ​​​സ് പ​​​ള്ളി​​​യി​​​ൽ ന​​​ൽ​​​കി​​​യ സ്വീ​​​ക​​​ര​​​ണ​​സ​​മ്മേ​​ള​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്.

ഇ​​​ൻ​​​ഡോ​​​റി​​​ലെ സ്ഥാ​​​ന​​​മൊ​​​ഴി​​​ഞ്ഞ ബി​​​ഷ​​​പ് മാ​​​ർ ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ ആ​​​ത്മീ​​​യ ശു​​​ശ്രൂ​​​ഷ​​​യ്ക്കൊ​​​പ്പം സാ​​​മൂ​​​ഹ്യ​​സേ​​​വ​​​ന രം​​​ഗ​​​ത്തും വ്യ​​​ക്തി​​​മു​​​ദ്ര പ​​​തി​​​പ്പി​​​ച്ചി​​​രു​​​ന്ന വ്യ​​​ക്തി​​​ത്വ​​​മാ​​​ണെ​​​ന്നും ഇ​​​രു​​​വ​​​ർ​​​ക്കും പൗ​​​രോ​​​ഹി​​​ത്യം ന​​​ൽ​​​കി​​​യ മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ലി​​​ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​ങ്ങ​​​ൾ അ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യും ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി.​ വി​​​ശ്വാ​​​സ​​​ത്തി​​​ലു​​​ള്ള ശു​​​ശ്രൂ​​​ഷ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റേ​​​താ​​​യ ശു​​​ശ്രൂ​​​ഷ​​​യും പൗ​​​രോ​​​ഹി​​​ത്യ​​​ത്തി​​​നു​​​ണ്ടെ​​​ന്ന് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. ​
പ്രാ​​​രം​​​ഭ കാ​​​ല​​​ത്ത് വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ ആ​​​ത്മീ​​​യ ശു​​​ശ്രൂ​​​ഷ​​​യും വി​​​ശ്വാ​​​സ​​​ത്തി​​​ൽ നി​​​ന്നു​​​ള്ള ഭൗ​​​തി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ളും മി​​​ഷ​​​ന​​​റി​​​മാ​​​ർ​​​ക്ക് ന​​​ട​​​ത്തേ​​​ണ്ടി​​വ​​​ന്നി​​​രു​​​ന്നെ​​​ന്ന് ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു.

ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ​​​സ് പ​​​ള്ളി വി​​​കാ​​​രി റ​​​വ.​ ഡോ.​ ​​മാ​​​നു​​​വ​​​ൽ പി​​​ച്ച​​​ള​​​ക്കാ​​​ട്ട്, ഫാ.​ ​​ജോ​​​സ് തോ​​​ട്ടു​​​മാ​​​രി​​​യ്ക്ക​​​ൽ, ക​​​ല്ലൂ​​​ർ​​​ക്കാ​​​ട് സെ​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ​​​സ് ഹ​​​യ​​​ർ ​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ പ്ര​​​ധാ​​​നാ​​​ധ്യാ​​​പി​​​ക ഷീ​​​ബ മാ​​​ത്യൂ​​​സ്, ജോ​​​യി കു​​​റ്റി​​​മാ​​​ക്ക​​​ൽ, ഫ്രാ​​​ൻ​​​സി​​​സ് റാ​​​ത്ത​​​പ്പി​​​ള്ളി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.​

ബി​​​ഷ​​​പ്പു​​മാ​​രാ​​യ മാ​​​ർ തോ​​​മ​​​സ് മാ​​​ത്യു കു​​​റ്റി​​​മാ​​​ക്ക​​​ൽ, മാ​​​ർ ചാ​​​ക്കോ തോ​​​ട്ടു​​​മാ​​​രി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ മ​​​റു​​​പ​​​ടി​​പ്ര​​സം​​ഗം ന​​ട​​ത്തി. നേ​​​ര​​​ത്തെ വാ​​​ദ്യ​​​മേ​​​ള​ അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ ബി​​​ഷ​​​പ്പു​​​മാ​​​രെ പ​​​ള്ളി​​​യ​​​ങ്ക​​​ണ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ചു.​

ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ സ​​​മൂ​​​ഹ​​​ബ​​​ലി​​​യും ഉ​​ണ്ടാ​​യി​​രു​​ന്നു.