കനത്ത മഴ: ബ​സ് റോ​ഡി​ൽനി​ന്നു തെ​ന്നി മാ​റി
Monday, May 6, 2024 3:32 AM IST
ക​ട്ട​പ്പ​ന: ക​ന​ത്ത മ​ഴ​യി​ൽ നി​യ​ന്ത​ണം ന​ഷ്ട​പ്പെ​ട്ട സ്വ​കാ​ര്യ ബ​സ് റോ​ഡി​ൽനി​ന്ന് തെ​ന്നി​മാ​റി. റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ബ​സി​ന​ടി​യി​ൽ പെ​ട്ട് ത​ക​ർ​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ കു​മ​ളി-ക​ട്ട​പ്പ​ന റോ​ഡി​ൽ മൂ​ന്നാം മൈ​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം.

എ​റ​ണാ​കു​ള​ത്തുനി​ന്ന് ക​ട്ട​പ്പ​ന വ​ഴി കു​മ​ളി​യി​ലേ​ക്ക് വ​ന്ന ഇ​ബി​ടി ബ​സാ​ണ് തെ​ന്നി​മാ​റി​യ​ത്. മ​ഴ​യി​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് തെ​ന്നി​മാ​റി​യെ​ങ്കി​ലും താ​ഴ്ച​യി​ലേ​യ്ക്ക് പ​തി​ക്കാ​തി​രു​ന്ന​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.

സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്ത് ഇ​രു​പ​ത് അ​ടി​യോ​ളം താ​ഴ്ച​യി​ൽ ഒ​രു വീ​ടും ഉ​ണ്ട്. പീ​രു​മേ​ട്, വ​ണ്ടി​പ്പെ​രി​യാ​ർ, കു​മ​ളി, അ​ണ​ക്ക​ര തു​ട​ങ്ങി ഹൈ​റേ​ഞ്ചി​ന്‍റെ മി​ക്ക മേ​ഖ​ല​ക​ളി​ലും ഇ​ന്ന​ലെ അ​ര മ​ണി​ക്കൂ​റി​ല​ധി​കം ഇ​ടി​മി​ന്ന​ലോ​ടുകൂ​ടി​യ ക​ന​ത്ത മ​ഴ ല​ഭി​ച്ചു. ഇ​ടി​മി​ന്ന​ലി​ൽ തെ​ങ്ങ​ട​ക്ക​മു​ള്ള മ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും ക​ത്തി​ന​ശി​ച്ചു.