കാ​ട്ടു​പോ​ത്ത് ഓ​ടി​ച്ചു: വീ​ട്ട​മ്മ​യ്ക്ക് വീ​ണു പ​രി​ക്ക്
Monday, May 6, 2024 3:32 AM IST
മ​റ​യൂ​ർ: പ​ള്ള​നാ​ട്ടി​ൽ വീ​ണ്ടും കാ​ട്ടു​പോ​ത്തി​ന്‍റെ ആ​ക്ര​മ​ണം. വീ​ട്ടി​ലേ​ക്ക് വെ​ള്ളം തി​രി​ച്ചു​വി​ടാ​ൻ പു​ര​യി​ട​ത്തി​ൽ എ​ത്തി​യ വീ​ട്ട​മ്മ കാ​ട്ടു​പോ​ത്ത് വി​ര​ട്ടി ഓ​ടി​ച്ച​പ്പോ​ൾ വീ​ണു പ​രി​ക്കേ​റ്റു. മം​ഗ​ളംപാറ സ്വ​ദേ​ശി​ പേ​രി​ന്പ​ത്തി​നാ​ണ് (62) പ​രി​ക്കേ​റ്റ​ത്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന പേ​രി​ന്പം വെ​ള്ളം തി​രി​ച്ചു വി​ടാ​ൻ സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാണ് ഭീ​മ​ൻ കാ​ട്ടു​പോ​ത്ത് മു​ന്നി​ലെ​ത്തിയത്. പോത്തിനെ ക​ണ്ട് ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ ഓ​ടി​യ​പ്പോ​ഴാ​ണ് വീ​ണു പ​രു​ക്കേ​റ്റ​ത്.

പേ​രി​ന്പ​ത്തി​ന്‍റെ കൈയി​ൽ ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ലും താ​ഴെ വീ​ണു പൊ​ട്ടി. അ​യ​ൽ​വാ​സി​ക​ൾ ഇ​വ​രെ മ​റ​യൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു ചി​കി​ത്സ ന​ൽ​കി.