ഒ​റ്റ​യാ​ൻ കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്തു
Monday, May 6, 2024 3:32 AM IST
മ​റ​യൂ​ർ: വീ​ടി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ന്‍റെ ചി​ല്ല് ഒ​റ്റ​യാ​ൻ ത​ക​ർ​ത്തു. കീ​ഴാ​ന്തൂ​ർ സ്വ​ദേ​ശി നി​ത്യാ​ന​ന്ദ​ന്‍റെ കാ​റി​ന്‍റെ ചി​ല്ലാ​ണ് ത​ക​ർ​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ യാ​ണ് സം​ഭ​വം. രാ​ത്രി മ​റ​യൂ​ർ - കാ​ന്ത​ല്ലൂ​ർ റോ​ഡി​ൽ ക​റ​ങ്ങിന​ട​ന്ന ഒ​റ്റ​യാ​ൻ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെ​യാ​ണ് ക​ച്ചാ​രം വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കു​ള്ള വ​ഴി​യി​ൽ ഇ​റ​ങ്ങി കാ​റി​ന്‍റെ ചി​ല്ല് ത​ക​ർ​ത്ത​ത്.