ത​ക​രാ​റി​ലാ​യ ആം​ബു​ല​ൻ​സ് വ​ള​വി​ൽ നി​ർ​ത്തി​യ നി​ല​യി​ൽ
Monday, May 6, 2024 3:39 AM IST
കു​ട​യ​ത്തൂ​ർ: ത​ക​രാ​റി​ലാ​യ ആം​ബു​ല​ൻ​സ് തി​ര​ക്കേ​റി​യ റോ​ഡ​രി​കി​ൽ ദി​വ​സ​ങ്ങ​ളാ​യി പാ​ർ​ക്കു ചെ​യ്തി​രി​ക്കു​ന്ന​താ​യി പ​രാ​തി. തൊ​ടു​പു​ഴ -മൂ​ല​മ​റ്റം റൂ​ട്ടി​ൽ കോ​ള​പ്ര ജം​ഗ്ഷ​നു സ​മീ​പം വ​ള​വി​നോ​ട് ചേ​ർ​ന്നു റോ​ഡ​രി​കി​ലാ​ണ് ആം​ബു​ല​ൻ​സ് ദി​വ​സ​ങ്ങ​ളാ​യി കി​ട​ക്കു​ന്ന​ത്.

ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ലി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കാ​ൻ റോ​ഡി​ൽ കു​ഴി​യെ​ടു​ത്ത് ഭാ​ഗി​ക​മാ​യി മൂ​ടി​യ ഭാ​ഗ​ത്താ​ണ് ആം​ബു​ല​ൻ​സ് നി​ർ​ത്തി​യി​രി​ക്കു​ന്ന​ത്.

വ​ള​വി​ൽ ഒ​രു വ​ശ​ത്ത് പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ എ​ടു​ത്ത കു​ഴി മ​ണ്ണി​ട്ട് നി​ക​ത്തി​യ നി​ല​യി​ലും മ​റു​വ​ശ​ത്ത് ത​ക​രാ​റി​ലാ​യ ആം​ബു​ല​ൻ​സും വ​ലി​യ അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. 108 ആം​ബു​ല​ൻ​സാ​ണ് ദി​വ​സ​ങ്ങ​ളാ​യി ത​ക​രാ​റാ​യി കി​ട​ക്കു​ന്ന​ത്. റോ​ഡ​രി​കി​ൽ കി​ട​ക്കു​ന്ന ആം​ബു​ല​ൻ​സ് മാ​റ്റ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.