സാങ്കേതിക തകരാർ; ഗൾഫിലേക്കുള്ള രണ്ട് വിമാനങ്ങൾ വൈകി
Monday, April 29, 2024 4:48 AM IST
നെ​ടു​മ്പാ​ശേ​രി: സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു ഗ​ൾ​ഫി​ലേ​ക്കു​ള്ള ര​ണ്ട് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മ​ണി​ക്കൂ​റു​ക​ൾ വൈ​കി.

ഷാ​ര്‍​ജ​യി​ലേ​ക്കും മ​സ്ക​റ്റി​ലേ​ക്കു​മു​ള്ള വി​മാ​ന​ങ്ങ​ളാ​ണ് വൈ​കി​യ​ത്. യാ​ത്ര​ക്കാ​ർ എ​ട്ട് മ​ണി​ക്കൂ​റോ​ളം വി​മാ​ന​ത്താ​വ​ള​ത്തി​ൽ കു​ടു​ങ്ങി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.15ഓ​ടെ ഷാ​ര്‍​ജ​യി​ലേ​ക്കു​ള്ള വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് തൊ​ട്ടു​മു​ന്പാ​ണ് ത​ക​രാ​ര്‍ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ മ​റ്റൊ​രു വി​മാ​ന​ത്തി​ല്‍ യാ​ത്ര​ക്കാ​രെ ഷാ​ര്‍​ജ​യി​ലേ​ക്ക് അ​യ​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​മ​സ്ക​റ്റി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​ന​ത്തി​ലും സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി.

തു​ട​ർ​ന്ന് നേ​ര​ത്തേ ത​ക​രാ​റി​ലാ​യ ഷാ​ർ​ജ വി​മാ​നം ത​ക​രാ​ർ പ​രി​ഹ​രി​ച്ച് വൈ​കി​ട്ട് അ​ഞ്ചോ​ടെ മ​സ്ക​റ്റി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്നു. വി​മാ​നം വൈ​കി​യ​തി​നെ തു​ട​ര്‍​ന്ന് യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചു.