അ​യ​ർ​ല​ൻ​ഡി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ലു​ല​ക്ഷം ത​ട്ടി​യ​താ​യി പ​രാ​തി
Friday, May 3, 2024 5:06 AM IST
കാ​ക്ക​നാ​ട്: അ​യ​ർ​ല​ൻ​ഡി​ൽ ന​ഴ്സ് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് നാ​ലു ല​ക്ഷം ത​ട്ടി​യ കേ​സി​ൽ ക​രി​യ​ർ വാ​ബി​ൻ​സ് സ്ഥാ​പ​ന ഉ​ട​മ​ക​ൾ​ക്കെ​തി​രേ ഇ​ൻ​ഫോ​പാ​ർ​ക്ക് പോ​ലീ​സ് കേ​സ് എ​ടു​ത്തു. കോ​ട്ട​യം സ്വ​ദേ​ശി​നി അ​ഞ്ജു ജി​ൽ​സി​ന്‍റെ പ​രാ​തി​യി​ൽ ബി​നു ചാ​ക്കോ, സൂ​ര​ജ്, ജി​ബി​ൻ ചാ​ക്കോ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ് എ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​യ​ർ​ല​ൻ​ഡി​ൽ ന​ഴ്സ് ജോ​ലി​ക്ക് വി​സ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ഓ​ൺ​ലൈ​ൻ ഇന്‍റ​ർ​വ്യൂ ന​ട​ത്തു​ക​യും 2023 സെ​പ്തം​ബ​ർ മു​ത​ൽ പ്ര​തി​ക​ൾ അ​ക്കൗ​ണ്ടു​ക​ളിലൂടെയും അല്ലാതെയും നാ​ലു ല​ക്ഷം രൂ​പ​യോ​ളം ത​ട്ടി​യെ​ടു​ത്തെന്നുമാ​ണ് പ​രാ​തി.