പരിയാരം പള്ളി
സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിനു ചാലക്കുടി ഫൊറോന വികാരി ഫാ. ജോളി വടക്കൻ കൊടിയേറ്റി.
തിരുനാൾദിവസമായ ഇന്നു രാവിലെ ആറിനും ഒന്‍പതിനും ഉച്ചകഴിഞ്ഞ് മൂന്നിനും വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന ഉണ്ടായിരിക്കും. രാവിലെ 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ആന്റോ പാണാടൻ കാർമികത്വം വഹിക്കും. ഫാ. സാജൻ പുത്തൂർ സന്ദേശം നൽകും. രാവിലെ ഒന്പതിനു കുർബാനയ്ക്കുശേഷം ഊട്ടുനേർച്ച ആശീർവാദം. തുടർന്ന് രണ്ടുവരെ ഊട്ടുനേർച്ച ഉണ്ടായിരിക്കും. നേർച്ചപ്പന്തലിൽ വിശ്വാസികൾക്കായി വിശുദ്ധന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കും. വിഷഭയത്തിൽനിന്നു വിടുതി ലഭിക്കുവാൻ നേർച്ച തേൻ നൽകുന്നുണ്ട്.
ഉച്ചകഴിഞ്ഞു മൂന്നിനുള്ള കുർബാനയ്ക്കുശേഷം തിരുനാൾ പ്രദക്ഷിണം നടക്കും. ജനറൽ കൺവീനർ ഡെന്നി ഉദനിപ്പറമ്പന്റെ നേതൃത്വത്തിൽ 101 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.
വികാരി ഫാ. വിൽസൺ, എലുവത്തിങ്കൽ കൂനൻ, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റീൻ പുത്തൻപുരയിൽ, ട്രസ്റ്റിമാരായ ജോസ് പോട്ടെപറമ്പിൽ, സെബാസ്റ്റ്യൻ വയലിൽ, ഷാജു ചക്കാലക്കൽ എന്നിവർ തിരുനാളിനു നേതൃത്വം നല്കുന്നു.
കൊടകര ഫൊറോന പള്ളി
സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുനാളിനു കൊടികയറി. കൊടകര ഫൊറോന വികാരി ഫാ. ജയ്സണ്‍ കരിപ്പായി കൊടിയേറ്റി. അസിസ്റ്റന്റ് വികാരി ഫാ. സിബിന് വാഴപ്പള്ളി സഹകാര്‍മികനായി. മേയ് അഞ്ചിനാണു ഊട്ടുതിരുനാള്. തിരുനാള്ദിനംവരെ ദിവസേന വൈകീട്ട് അഞ്ചിനു വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന എന്നിവ ഉണ്ടാകും.
തുറവന്‍കുന്ന് സെന്റ് ജോസഫ്സ് ദേവാലയം
വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ മേയ് നാല്, അഞ്ച്, ആറ് തിയതികളില്‍ ആഘോഷിക്കും. തിരുനാളിന്റെ കൊടിയേറ്റം വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍ നിര്‍വഹിച്ചു.
അമ്പുതിരുനാള്ദിനമായ നാലിനു രാവിലെ 6.30നു കൂടുതുറക്കല്, രൂപം പ്രതിഷ്ഠിക്കല്‍, ദിവ്യബലി, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. ഷാജു ചിറയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. വൈകീട്ട് അമ്പ്, വള എഴുന്നള്ളിപ്പ് പള്ളിയില്‍ സമാപിക്കും.
തിരുനാള്‍ദിനമായ അഞ്ചിനു രാവിലെ 6.30നു തിരുനാള്‍ പ്രസുദേന്തിവാഴ്ച, തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് സാഗര്‍ രൂപത ബിഷപ് എമരിറ്റസ് മാര്‍ ആന്റണി ചിറയത്ത് മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോജു ചൊവ്വല്ലൂര്‍ ഒഎഫ്എം സന്ദേശം നല്‍കും. ഫാ. അജിത് ചേര്യേക്കര സഹകാര്‍മികനായിരിക്കും.
വൈകീട്ട് നാലിനു ദിവ്യബലി തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഏഴിനു വാനില്‍ വര്‍ണവിസ്മയം തുടര്‍ന്ന് കൊച്ചിന് കൈരളി കമ്യൂണിക്കേഷന്റെ ഗാനമേള. പരേതരുടെ അനുസ്മരണദിനമായ ആറിനു രാവിലെ 6.30ന് ഫാ. സെബി കൂട്ടാലപറമ്പില്‍ കാര്‍മികത്വം വഹിക്കും.
12ന് എട്ടാമിട തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30നു നടക്കുന്ന ദിവ്യബലിക്ക് ഫാ. വില്‍സണ്‍ മൂക്കനാംപറമ്പില്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് നേര്‍ച്ച ഊട്ട്. വൈകീട്ട് 5.30ന് ഇടവകദിനം, പൊതുസമ്മേളനം തുടര്‍ന്നു കലാപരിപാടികള്‍.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. സെബി കൂട്ടാലപറമ്പില്‍, കൈക്കാരന്മാരായ മല്പ്പാന് ദേവസി ആന്റോ, കാഞ്ഞിരപറമ്പില്‍ ലോനപ്പന് വില്സന് എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണി രൂപീകരിച്ചിരിക്കുന്നത്.
പഴൂക്കര പള്ളി
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ കൊടിയേറ്റം ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി നിർവഹിച്ചു. തുടർന്ന് അടുത്ത വർഷത്തേക്കുള്ള പ്രസുദേന്തിവാഴ്ച, നാടകം എന്നിവ നടന്നു. ഇന്നു രാവിലെ 7.30നു വിശുദ്ധ കുർബാന, ആദ്യകുർബാന സ്വീകരണം.തുടർന്നുള്ള ദിവസങ്ങളിൽ വൈകീട്ട് 5.30നു ലദീഞ്ഞ്, വിശുദ്ധ കുർബാന, സന്ദേശം, നൊവേന എന്നിവ നടക്കും.
മേയ് രണ്ടിനു ദീപാലങ്കാരം സ്വിച്ച്ഓൺ, ലൈറ്റ് ഷോ, പ്രവാസി സംഗമം. മൂന്നിന് വൈകീട്ട് 7.30നു പാഞ്ചാരിമേളം. നാലിനു തിരുക്കർമങ്ങൾക്കുശേഷം രൂപം എഴുന്നള്ളിക്കൽ.
തിരുനാൾ ദിനമായ അഞ്ചിനു രാവിലെ ഏഴിന് വിശുദ്ധ കുർബാന, ഊട്ട് വെഞ്ചിരിപ്പ്. 10ന് ആഘോഷമായ പാട്ടുകുർബാനയിൽ ഫാ. ഷാജി തുന്പേച്ചിറയിൽ മുഖ്യകാർമികനാകും. ഡോ. വിൻസന്റ് കുണ്ടുകുളം തിരുനാൾ സന്ദേശം നൽകും. വൈകീട്ട് നാലിനുള്ള വിശുദ്ധ കുർബാനയെ തുടർന്ന് തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴിന് ലൈറ്റ് ഷോ, മ്യൂസിക്കൽ നൈറ്റ് എന്നിവ നടക്കും.
ആറിനു രാവിലെ 6.15ന് പരേതർക്ക് വേണ്ടിയുള്ള വിശുദ്ധ കുർബാന, ഒപ്പീസ്. വൈകീട്ട് അഞ്ചിനു നൊവേന, ആറിന് വള എഴുന്നള്ളിപ്പ് പ്രദക്ഷിണം. രാത്രി എട്ടിന് ബാൻഡ് - ശിങ്കാരിമേളം- വയലിൻ ഫ്യൂഷൻ എന്നിവ നടക്കും.