കൂ​ട​ല്‍​മാ​ണി​ക്യ ഉത്സവം:​ ക​ലാ​നി​ല​യം രാ​ഘ​വ​നും മ​ക്ക​ള്‍​ക്കും ക​ഥ​ക​ളി കു​ടും​ബ​കാര്യം
Sunday, April 28, 2024 7:18 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: കൂ​ട​ല്‍​മാ​ണി​ക്യ ക്ഷേ​ത്ര​ത്തി​ന്‍റെ തെ​ക്കേ​ന​ട​യി​ല്‍ താ​മ​സി​ക്കു​ന്ന ക​ലാ​നി​ല​യം രാ​ഘ​വ​നും മ​ക്ക​ള്‍​ക്കും ക​ഥ​ക​ളി കു​ടും​ബ​കാ​ര്യ​മാ​ണ്.

ക്ഷേ​ത്രോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം ക​ഥ​ക​ളി അ​ര​ങ്ങേ​റു​മ്പോ​ള്‍ ഭ​ര​ത​നാ​യി അ​ര​ങ്ങി​ലെ​ത്തു​ന്ന​ത് ക​ലാ​നി​ല​യം രാ​ഘ​വ​നാ​ണ്. കൂ​ട​ല്‍​മാ​ണി​ക്യ ക്ഷേ​ത്ര​പ്ര​തി​ഷ്ഠ ഭ​ര​ത​നാ​യ​തി​നാ​ല്‍ ത​നി​ക്ക് ല​ഭി​ച്ചി​രി​ക്കു​ന്ന മ​ഹാ​ഭാ​ഗ്യം കൂ​ടി​യാ​ണ് ഭ​ര​ത​ന്‍റെ വേ​ഷ​മെ​ന്ന് രാ​ഘ​വ​നാ​ശാ​ന്‍ പ​റ​യു​ന്നു. പാ​ദു​കം സിം​ഹാ​സ​ന​ത്തി​ല്‍​വ​ച്ച് ജ്യേ​ഷ്ഠ​നാ​യ ശ്രീ​രാ​മ​ച​ന്ദ്ര​ന്‍റെ പ്ര​തി​പു​രു​ഷ​നാ​യി ഭ​ര​ണം​ന​ട​ത്തു​ന്ന ഭ​ര​ത​ന്‍ 14 വ​ര്‍​ഷ​ത്തെ വ​ന​വാ​സ​ത്തി​നു​ശേ​ഷം ജ്യേ​ഷ്ഠ​ന്‍ തി​രി​ച്ചെ​ത്തു​മ്പോ​ള്‍ ആ​ന​ന്ദാ​ശ്രു​ക്ക​ള്‍​പൊ​ഴി​ച്ച് സ്വീ​ക​രി​ക്കു​ന്ന രം​ഗം ക​ഥ​ക​ളി പ്രേ​മി​ക​ളു​ടെ മ​ന​സി​ലെ മാ​യാ​ത്ത ഏ​ടാ​ണ്.
ഇ​തി​നെ​യാ​ണ് ക​ലാ​നി​ല​യം രാ​ഘ​വ​ന്‍ സാ​ര്‌ഥ​ക​മാ​ക്കു​ന്ന​ത്. ഗു​രു​നാ​ഥ​നാ​യി​രു​ന്ന ക​ലാ​മ​ണ്ഡ​ലം ക​രു​ണാ​ക​ര​ന്‍ ആ​യി​രു​ന്നു ഈ ​വേ​ഷം ഇ​തി​നു​മു​മ്പ് ചെ​യ്തി​രു​ന്ന​ത്. 1998ല്‍ ​ക​രു​ണാ​ക​ര​നാ​ശാ​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷ​മാ​ണ് ക​ലാ​നി​ല​യം രാ​ഘ​വ​ന്‍ ഭ​ര​ത​ന്‍റെ വേ​ഷം കെ​ട്ടു​ന്ന​ത്.

ക​ഴി​ഞ്ഞ 54 വ​ര്‍​ഷ​മാ​യി കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന ക​ഥ​ക​ളി​യി​ലെ വേ​ഷ​ങ്ങ​ളി​ല്‍ രാ​ഘ​വ​നു​ണ്ട്. ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ണ്ണാ​യി​വാ​ര്യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യ​ത്തി​ലെ ആ​ദ്യ വി​ദ്യാ​ര്‍​ഥി, പി​ന്നീ​ട് അ​ധ്യാ​പ​ക​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ എ​ന്നീ നി​ല​ക​ളി​ല്‍ സേ​വ​നം അ​നു​ഷ്ഠി​ച്ച ക​ലാ​നി​ല​യം രാ​ഘ​വ​ന്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക​ഥ​ക​ളി പാ​ര​മ്പ​ര്യ​ത്തി​ന്‍റെ മു​തി​ര്‍​ന്ന ക​ണ്ണി​യാ​ണ്. മ​ക​ന്‍ ഡോ. ​രാ​ജീ​വാ​ണ് നാ​ളെ ന​ട​ക്കു​ന്ന സ​ന്താ​ന​ഗോ​പാ​ലം ക​ഥ​ക​ളി​യി​ല്‍ കൃ​ഷ്ണ​ന്‍റെ വേ​ഷ​മി​ടു​ന്ന​ത്.

ചി​കി​ത്സ​യു​ടെ തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ തി​രു​വ​ന​ന്ത​പു​രം ആ​ര്‍​സി​സി​യി​ലെ ക്ലി​നി​ക്ക​ല്‍ ഓ​ങ്കോ​ള​ജി അ​സി. പ്ര​ഫ​സ​റാ​യ ഡോ​ക്ട​ര്‍ ക​ഥ​ക​ളി​ക്ക് വേ​ഷ​മി​ടാ​ന്‍ ഇ​ന്ന് വൈ​കീ​ട്ടോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ലെ​ത്തും. ഹ​രി​ക​ഥാ ക​ലാ​കാ​രി​യാ​യി​രു​ന്നു ഡോ​ക്ട​റു​ടെ അ​മ്മ ആ​നി​ക്കാ​ട് സ​ര​സ്വ​തി​യ​മ്മ. കാ​ല​ടി ആ​ദി​ശ​ങ്ക​ര​കോ​ള​ജി​ലെ അ​സി​.പ്ര​ഫ​സ​റാ​യ സ​ഹോ​ദ​രി കെ.​ആ​ര്‍. ജ​യ​ന്തി കഴിഞ്ഞദിവസംന​ട​ന്ന ദു​ര്യോ​ധ​ന​വ​ധം ക​ഥ​ക​ളി​യി​ല്‍ പാ​ഞ്ചാ​ലി​യു​ടെ വേ​ഷ​മി​ട്ടു.

വ​ലി​യ​വി​ള​ക്ക് ദി​വ​സം ന​ട​ക്കു​ന്ന ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം ക​ഥ​ക​ളി​യി​ല്‍ ക​ലാ​നി​ല​യം രാ​ഘ​വ​ന്‍ ഭ​ര​ത​ന്‍റെ വേ​ഷ​മി​ടു​മ്പോ​ള്‍ ചെ​റു​മ​ക​നും കെ.​ആ​ര്‍. ജ​യ​ന്തി​യു​ടെ മ​ക​നു​മാ​യ ഋ​ഷി​കേ​ഷ് ശ​ത്രു​ഘ്‌​ന​ന്‍റെ വേ​ഷ​മി​ടു​ന്നു​. രാ​ഘ​വ​ന്‍റെ മ​ക​ളാ​യ ജ​യ​ശ്രീ​യു​ടെ ഭ​ര്‍​ത്താ​വ് ക​ലാ​നി​ല​യം ഗോ​പി ക​ഴി​ഞ്ഞ​ദി​വ​സം ല​വ​ണാ​സു​ര​വ​ധം ക​ഥ​ക​ളി​യി​ല്‍ ഹ​നു​മാ​ന്‍റെ വേ​ഷ​മി​ട്ടി​രു​ന്നു.

കൂ​ട​ല്‍​മാ​ണി​ക്യം ക്ഷേ​ത്രോ​ത്സ​വ​ത്തി​ന്‍റെ വ​ലി​യ​വി​ള​ക്ക് അ​വ​സാ​നി​ക്കു​ന്ന​തോ​ടെ എ​ട്ട് ക​ഥ​ക​ളി രാ​വു​ക​ള്‍​ക്ക് സ​മാ​പ​നം​കു​റി​ക്കു​ന്ന ശ്രീ​രാ​മ​പ​ട്ടാ​ഭി​ഷേ​കം ക​ഥ​ക​ളി അ​ര​ങ്ങേ​റും.

കൂ​ട​ല്‍​മാ​ണി​ക്യ​ത്തി​ല്‍ ഇ​ന്ന്

രാ​വി​ലെ 8.30 മു​ത​ല്‍ ശീ​വേ​ലി, രാ​ത്രി 9.30 മു​ത​ല്‍ വി​ള​ക്ക്. പ​ഞ്ചാ​രി​മേ​ള​ത്തി​ന് കി​ഴ​ക്കൂ​ട്ട് അ​നി​യ​ന്‍​മാ​രാ​ര്‍ പ്ര​മാ​ണം വ​ഹി​ക്കും.

സ്‌​പെ​ഷ​ല്‍ പ​ന്ത​ലി​ല്‍


ഉ​ച്ച​തി​രി​ഞ്ഞ് ഒ​ന്നു​മു​ത​ല്‍ 4.30 വ​രെ തി​രു​വാ​തി​ര​ക്ക​ളി, 4.30 മു​ത​ല്‍ 5.30 വ​രെ കോ​യ​മ്പ​ത്തൂ​ര്‍ എ​സ്. ശ്യാം​സു​ന്ദ​റി​ന്‍റെ ക​ര്‍​ണാ​ട​ക സം​ഗീ​ത​ക​ച്ചേ​രി, 5.30 മു​ത​ല്‍ ആ​റു​വ​രെ അ​ര്‍​ച്ച​ന നി​തീ​ഷി​ന്‍റെ ഭ​ര​ത​നാ​ട്യം, ആ​റു​മു​ത​ല്‍ ഏ​ഴു​വ​രെ തൃ​ശൂ​ര്‍ ഡോ. ​ലൈ​ല രാ​മ​ച​ന്ദ്ര​ന്‍റെ മോ​ഹി​നി​യാ​ട്ടം, ഏ​ഴു​മു​ത​ല്‍ രാ​ത്രി 8.30 വ​രെ ക​ലാ​നി​ല​യം ഉ​ദ​യ​ന്‍ ന​മ്പൂ​തി​രി, ക​ലാ​നി​ല​യം സ​തീ​ഷ് മാ​രാ​ര്‍ എ​ന്നി​വ​രു​ടെ താ​യ​മ്പ​ക, രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട നൃ​ത്യ​തി നൃ​ത്ത​ക്ഷേ​ത്ര പ്രീ​തി നീ​ര​ജി​ന്‍റെ നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍, 9.30 മു​ത​ല്‍ 10.30 വ​രെ എ​റ​ണാ​കു​ളം അ​ഞ്ജ​ലി ക​ലേ​ഷി​ന്‍റെ ഭ​ര​ത​നാ​ട്യം.

സം​ഗ​മം വേ​ദി​യി​ല്‍

ഉ​ച്ച​തി​രി​ഞ്ഞ് 1.30 മു​ത​ല്‍ 3.15 വ​രെ തി​രു​വാ​തി​ര​ക്ക​ളി, 3.15 മു​ത​ല്‍ 4.15 വ​രെ മാ​ടാ​യി​ക്കോ​ണം ഗീ​താ​ഞ്ജ​ലി ഭ​ജ​ന്‍​സ് സം​ഗീ​ത ശ്രീ​നി​വാ​സ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഭ​ജ​ന, 4.15 മു​ത​ല്‍ 5.15 വ​രെ ഇ​രി​ങ്ങാ​ല​ക്കു​ട വ​ര​വീ​ണ സ്‌​കൂ​ള്‍ ഓ​ഫ് മ്യൂ​സി​ക്കി​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി, 5.15 മു​ത​ല്‍ രാ​ത്രി 7.45 വ​രെ ചെ​ന്നൈ സി.​ആ​ര്‍. വൈ​ദ്യ​നാ​ഥ​ന്‍റെ സം​ഗീ​ത​ക്ക​ച്ചേ​രി, 7.45 മു​ത​ല്‍ 8.30 വ​രെ കോ​ഴി​ക്കോ​ട് ക​വി​ത ബാ​ല​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം, രാ​ത്രി 8.30 മു​ത​ല്‍ 10 വ​രെ ചെ​ന്നൈ ഉ​മ ന​മ്പൂ​തി​രി​യു​ടെ ഭ​ര​ത​നാ​ട്യം, രാ​ത്രി 12നു ​ക​ഥ​ക​ളി-​ ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ണ്ണാ​യി​വാ​ര്യ​ര്‍ സ്മാ​ര​ക ക​ലാ​നി​ല​യ​ത്തി​ന്‍റെ സ​ന്താ​ന​ഗോ​പാ​ലം, കി​രാ​തം.