മേ​ൽ​പ്പാ​ലം നി​ർ​മാ​ണം വൈ​കു​ന്നു! കു​രു​ക്ക​ഴി​യാ​തെ കോ‍​യ​ന്പ​ത്തൂ​ർ
Monday, April 29, 2024 1:14 AM IST
കോ​യ​മ്പ​ത്തൂ​ർ : സിം​ഗ​ന​ല്ലൂ​രി​ൽ 141 കോ​ടി​യു​ടെ മേ​ൽ​പ്പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണ​ത്തി​നാ​യി മൂ​ന്ന് ത​വ​ണ ടെ​ൻ​ഡ​ർ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടും പ്ര​വൃ​ത്തി​ക​ൾ ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ആ​രും മു​ന്നോ​ട്ടുവ​രാ​ത്ത​ത് തി​രി​ച്ച​ടി​യാ​കു​ന്നു. ചെ​ന്നൈ ക​ഴി​ഞ്ഞാ​ൽ കോ​യ​മ്പ​ത്തൂ​രി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ഹ​ന ഗ​താ​ഗ​ത​മു​ള്ള​ത്.

കേ​ര​ള​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ കോ​യ​മ്പ​ത്തൂ​രിൽ കോ​ള​ജു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

അ​തി​നാ​ൽ പ്ര​തി​ദി​നം കോ​യ​ന്പ​ത്തൂ​ർ ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന​താ​യി യാ​ത്ര​ക്കാ​ർ പ​രാ​തി​പ്പെ​ട്ടു.​ നാ​ല് പ്ര​ധാ​ന റോ​ഡു​ക​ൾ ചേ​രു​ന്ന ഈ ​ഭാ​ഗ​ത്താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​കു​ന്ന​ത്.

ഫ​ല​മാ​യി സിം​ഗ​ന​ല്ലൂ​രി​ൽ പു​തി​യ മേ​ൽ​പ്പാ​ലം നി​ർ​മി​ക്കാ​ൻ അ​ഞ്ചു വ​ർ​ഷമായി പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും ന​ട​പ്പാ​ക്കാ​നാ​യി​ല്ല.

ടെ​ൻ​ഡ​ർ‌ വി​ളി​ച്ചെ​ങ്കി​ലും മേ​ൽ​പ്പാ​ലം പ​ണി​ക​ൾ തു​ട​ങ്ങാ​നാ​യി​ട്ടി​ല്ല. ‌‌
സിം​ഗ​ന​ല്ലൂ​ർ മേ​ൽ​പ്പാ​ല​ത്തി​ന് പ​ദ്ധ​തി വി​ല​യി​രു​ത്ത​ൽ കു​റ​വാ​യ​തി​നാ​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും അ​തി​നു​ശേ​ഷം മാ​ത്ര​മേ മേ​ൽ​പ്പാ​ലം ടെ​ൻ​ഡ​ർ ചെ​യ്യാ​ൻ ക​ന്പനി​ക​ൾ മു​ന്നോ​ട്ടു​വ​രരൂ എ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.