പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ൾ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണം
Tuesday, April 30, 2024 7:13 AM IST
കോ​യ​ന്പ​ത്തൂ​ർ: പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ൾ ഉ​ട​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ്രീ​ല​ങ്ക​ൻ ത​മി​ഴ​ർ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി.

കോ​യ​മ്പ​ത്തൂ​രി​ലെ പൊ​ള്ളാ​ച്ചി കോ​ട്ടൂ​രി​ലെ ശ്രീ​ല​ങ്ക​ൻ അ​ഭ​യാ​ർ​ഥി ്യാ​മ്പി​ൽ താമസി​ക്കു​ന്ന​വ​ർ​ക്ക് അ​നു​വ​ദി​ച്ച വീ​ടു​ക​ളു​ടെ നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ 12 വീ​ടു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തി​രു​ന്നു. ഇ​നി 15 കു​ടും​ബ​ങ്ങ​ൾ​ക്കുകൂ​ടി​യാ​ണ് വീട് ന​ല്കേ​ണ്ട​ത്.

വൈ​ദ്യു​തി, സൗ​ക​ര്യ​ക്കു​റ​വ് തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ളാ​ണ് വൈ​കാ​ൻ കാ​ര​ണം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ആ 15 ​കു​ടും​ബ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ കോ​യ​മ്പ​ത്തൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് നി​വേ​ദ​നം ന​ൽ​കി. പൂ​ർ​ത്തീ​ക​രി​ച്ച വീ​ടു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ച്ച് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്.