അപകടഭീഷണിയായി നഗരത്തിലെ സ്റ്റേ വയർ, നടപടിയെടുക്കാതെ അധികൃതർ
Tuesday, April 30, 2024 7:13 AM IST
വ​ണ്ടി​ത്താ​വ​ളം: വൈ​ദ്യു​തി ലൈ​നി​ട​യി​ലൂ​ടെ സ്റ്റേ​ വ​യ​ർ ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​പ​ക​ടഭീ​ഷ​ണി​യാ​കുന്നു. വ​ണ്ടി​ത്താ​വ​ളം ടൗ​ൺ ശെ​ൽ​വ ഗ​ണ​പ​തി ക്ഷേ​ത്രത്തിനു പ​രി​സ​ര​ത്തു​ള്ള പൂ​ച്ചെ​ടി​ക്കി​ട​യി​ലാ​ണ് സ്റ്റേ​ വ​യ​റുള്ളത്. സ്റ്റേ​ വ​യ​റി​ൽ വൈ​ദ്യു​തി ചോ​ർ​ച്ച ഉ​ണ്ടാ​വാ​താ​രി​ക്കാ​ൻ ക​പ്ലിം​ഗ് ഉ​ണ്ടെ​ങ്കി​ലും മ​ഴസ​മ​യ​ങ്ങ​ളി​ൽ ഈ ​സം​വി​ധാ​നം സു​ര​ക്ഷി​ത​മ​ല്ല.

ക്ഷേ​ത്ര​ത്തി​ൽ പ്ര​ഭാ​ത സാ​യാ​ഹ്ന സ​മ​യ​ങ്ങ​ളി​ൽ നി​ര​വ​ധി വി​ശ്വാ​സി​ക​ൾ ക്ഷേ​ത്ര​ത്തി​ൽ പ​തി​വാ​യെത്താ​റു​ള്ള സ്ഥ​ല​മാ​ണി​ത്. ശ​ക്ത​മാ​യ കാ​റ്റു​ണ്ടാ​യാ​ൽ വൈ​ദ്യു​തി ലൈ​ൻ സ്റ്റേ ​വ​യ​റി​ൽ ത​ട്ടാ​നു​ള്ള സാ​ധ്യ​ത​യും ആ​ശ​ങ്ക​ക്കി​ട​യാ​വു​ന്ന​ത്. ഈ ​സ്ഥ​ല​ത്ത് ആ​ള​പാ​യം ഉ​ണ്ടാ​വാ​താ​രി​രി​ക്കാ​ൻ വ​കു​പ്പ് അ​ധി​കൃ​ത​രി​ൽ നി​ന്നും ന​ട​പ​ടി ഉ​ണ്ടാ​വ​ണ​മെ​ന്ന​ത് അ​ത്യാ​വ​ശ്യ​മാ​യി​രി​ക്കു​ക​യാ​ണ്.